പശുക്കിടാവിനെ ലക്ഷ്യമിട്ട് ജനവാസ മേഖലയിൽ കടുവ ഇറങ്ങി; ഒടുവിൽ... -വൈറൽ ദൃശ്യം

ജനവാസ സ്ഥലങ്ങളിൽ വന്യമൃഗങ്ങൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് ഇപ്പോൾ സാധാരണമായിരിക്കുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ ദിനേനെ സമൂഹമാധ്യമങ്ങളിലടക്കം നമ്മൾ കാണാറുണ്ട്. അത്തരത്തിൽ ജനവാസ മേഖലയിലിറങ്ങിയ കടുവ കാലിക്കൂട്ടത്തിലെ കിടവിനെ പിടികൂടാൻ പിന്നാലെ ഓടുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്ന കടുവ ആദ്യം കന്നുകാലിക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കൂട്ടത്തിലെ കന്നുകാലി കിടാവിനു പിന്നാലെ ഓടാൻ ആരംഭിക്കുന്നു. ഒടുവിൽ കന്നുകാലി കിടാവിനെ പിടികൂടിയ ഘട്ടത്തിലാണ് കൗതുകമുണർത്തുന്ന ദൃശ്യമുള്ളത്. ഉടൻ ഒരു പശു പാഞ്ഞെത്തുകയായിരുന്നു. പശുവിനെ കണ്ടതും കടുവ ഭയന്ന് ഓടെടാ ഓട്ടം! ഇന്ത്യൻ ഫോറസ്ററ് സർവീസ് ഓഫീസർ സുശന്ത നന്ദയാണ് ഈ ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. 

Tags:    
News Summary - A tiger has landed in a residential area targeting the calf-Finally -Viral scene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.