'ആന കുത്താൻ വന്നാൽ എന്തുചെയ്യും?'- ദാ, കണ്ടോ

ആന കുത്താൻ വന്നാൽ എന്തുചെയ്യും?- 'ടു ഹരിഹർ നഗർ' എന്ന സിനിമയിൽ മുകേഷ്​ അവതരിപ്പിക്കുന്ന മോ​ട്ടിവേഷണൽ സ്​പീക്കർ ആയ മഹാദേവൻ ചോദിക്കുന്ന ചോദ്യമാണിത്​. മഹാദേവന്​ പോലും അറിയാത്ത ആ ചോദ്യത്തി​െൻറ ഉത്തരം വ്യക്​തമാക്കുന്നൊരു വിഡിയോ വൈറലാകുകയാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ. പൊതുവേ ശാന്തരാണ്​ ആനകൾ എന്നാണ്​ വെപ്പ്​. പക്ഷേ, അവക്ക്​ കലിയിളകിയാൽ പിന്നെ നോക്കേണ്ട. എന്തെ​ാക്കെ ചെയ്​തുകൂട്ടുമെന്ന്​ അവർക്കു തന്നെ അറിയില്ല. ഇങ്ങനെ കലിയിളകി വരുന്നൊരു ആഫ്രിക്കൻ ആനയെ ഒരാൾ 'കൈകാര്യം ചെയ്യുന്നതാണ്​' 14 സെക്കൻറ്​ വിഡിയോയിലുള്ളത്​.

ഒരു കുറ്റിച്ചെടിക്ക്​ പിന്നിൽ ഇരിക്കുന്നൊരാൾക്കു നേരെ ഒരാന പാഞ്ഞടുക്കുന്നതാണ്​ തുടക്കത്തിൽ കാണുന്നത്​. അയാൾ പെ​ട്ടെന്ന്​ ഒരു വടി ഉയർത്തിക്കാട്ട​ു​േമ്പാൾ എതാനും നിമിഷ​ത്തേക്ക്​ ആന നിൽക്കുന്നു. അയാൾ വടി താഴ്​ത്തു​േമ്പാൾ വീണ്ടും ആന മ​ുന്നോട്ടായുന്നു. അപ്പോൾ അയാൾ വീണ്ടും വടി ഉയർത്തുകയും ആ​ക്രോശിക്കുകയും ചെയ്യു​േമ്പാൾ ആന പിന്നോട്ട്​ നീങ്ങുന്നതാണ്​ വിഡിയോയിലുള്ളത്​.

'ഈ മനുഷ്യനൊരു രണ്ടാം ജന്മം കിട്ടി' എന്ന തല​ക്കെ​ട്ടോടെ ഐ.എഫ്​.എസ്​ ഉ​േദ്യാഗസ്​ഥനായ സുശാന്ത നന്ദയാണ്​ ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്​.   


Tags:    
News Summary - Angry elephant charges towards man, his reaction is shocking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.