വാക്‌സിന്‍ ഉപയോഗിക്കാതെ 'വാക്‌സിനേഷന്‍'; ബിഹാറില്‍ നിന്ന് ഞെട്ടിക്കുന്ന വിഡിയോ

പാട്‌ന: കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ദൗത്യം രാജ്യത്തെങ്ങും പുരോഗമിക്കുന്നതിനിടെ ബിഹാറില്‍ നിന്നൊരു ഞെട്ടിക്കുന്ന ദൃശ്യം. വാക്‌സിന്‍ ഇല്ലാതെ കാലി സിറിഞ്ച് ഉപയോഗിച്ച് 'വാക്‌സിനേഷന്‍' നടത്തുന്ന ദൃശ്യങ്ങളാണ് വൈറലായത്.

ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം നടന്നത്. ആരോഗ്യ പ്രവര്‍ത്തക സംസാരത്തില്‍ മുഴുകിക്കൊണ്ട് വാക്‌സിന്‍ കുത്തിവെക്കുന്നത് വിഡിയോയില്‍ കാണാം. സിറിഞ്ചിന്റെ പാക്കറ്റ് തുറന്ന ഇവര്‍ പക്ഷേ, വാക്‌സിന്‍ സിറിഞ്ചില്‍ നിറക്കാതെയാണ് യുവാവിന് കുത്തിവെപ്പെടുക്കുന്നത്. വിഡിയോ വൈറലായതോടെ ആരോഗ്യപ്രവര്‍ത്തകയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

ജൂണ്‍ 21നായിരുന്നു സംഭവം. അസര്‍ എന്ന യുവാവിനാണ് കാലി സിറിഞ്ചു കൊണ്ട് കുത്തിവെപ്പെടുത്തത്. സുഹൃത്തുക്കള്‍ പകര്‍ത്തിയ വിഡിയോയിലാണ് വ്യാജ കുത്തിവെപ്പ് പുറത്തായത്.

ചന്ദ കുമാരി എന്ന നഴ്‌സിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ മനപൂര്‍വം ചെയ്തതല്ലെന്നും വലിയ സമ്മര്‍ദത്തിന് കീഴിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നതെന്ന കാര്യം പരിഗണിക്കണമെന്നും ജില്ല ഇമ്യൂണൈസേഷന്‍ ഓഫിസര്‍ പറഞ്ഞു.

Tags:    
News Summary - Bihar nurse gives ’empty shot’ to man, video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.