നീളമുള്ള തിളങ്ങുന്ന കൺപീലിയിലൂടെ ഗിന്നസ് ബുക്കിലെ സ്വന്തം റെക്കോഡ് വീണ്ടും തിരുത്തുകയാണ് ചൈനയിലെ യു ജിയാൻഷ്യ. ഏറ്റവും നീളം കൂടിയ കൺപീലിയുടെ ഉടമയാണ് യു.
യുവിന്‍റെ നീളൻ കൺപീലിയുടെ വിഡിയോ ഗിന്നസ് വേൾഡ് റെക്കോഡിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചു. നീട്ടി വളർത്തിയ തിളങ്ങുന്ന കൺപീലി വശങ്ങളിലേക്ക് ഒതുക്കി നടക്കുന്ന വിഡിയോ ഇതിനോടകം വൈറലാണ്.
എട്ട് ഇഞ്ചാണ് യു വിന്‍റെ കൺപീലിയുടെ നീളം. 2016ൽ യു ഗിന്നസ് റെക്കോഡിൽ ഇടം നേടിയിരുന്നു. കൺപീലി വീണ്ടും വളർന്നതോടെ സ്വന്തം റെക്കോഡ് യു വീണ്ടും തിരുത്തി.
സാധാരണ നീണ്ടുവളരില്ലാത്ത കൺപീലി എന്തുകൊണ്ടാണ് ഇത്ര നീളത്തിൽ വളരുന്നതെന്ന് അറിയാൻ ഡോക്ടറെ കണ്ടിരുന്നു. എന്നാൽ മറ്റു പ്രശ്നങ്ങളില്ലെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം.
എങ്കിലും എന്തുകൊണ്ടാണ് എനിക്ക് ഇത്രയും നീളത്തിൽ കൺപീലിയെന്ന് ഞാൻ ചിന്തിച്ചുകൊണ്ടേയിരുന്നു. ഞാൻ 480 ദിവസത്തോളം പർവതത്തിൽ കഴിഞ്ഞിരുന്നു. അവിടെ ബുദ്ധൻ തന്ന സമ്മാനമായാണ് ഇതിനെ കരുതുന്നു -യു പറയുന്നു. വിഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വൈറലാണ് യുവും കൺപീലിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.