മദ്യ ബോട്ടിലിൽ മൂർഖന്‍റെ തല കുരുങ്ങി; രക്ഷാപ്രവർത്തന വിഡിയോ

പയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്​ ബോട്ടിലുകളും കവറുകളും മനുഷ്യന്​ മാത്രമല്ല, മറ്റ്​ ജീവികളുടെയും ജീവന്​ ഭീഷണിയാണ്​. പ്ലാസ്റ്റിക്​ ബോട്ടിലുകളും വലകളിലും മറ്റും കുരുങ്ങുന്ന ജീവികൾക്ക്​ വളരെക്കാലം ആരോഗ്യപ്രശ്​നങ്ങളുമുണ്ടാകും. ചിലപ്പോൾ ജീവൻ തന്നെ നഷ്​ടമാകുകയും ചെയ്യും.

ഒഡീഷയിലെ പുരിയിൽ നിന്നുള്ള അത്തരം ഒരു വിഡിയോയാണ്​ ഇപ്പോൾ വൈറൽ. അലക്ഷ്യമായി വലിച്ചെറിഞ്ഞ  മദ്യകുപ്പിയിൽ ഒരു മൂർഖന്‍റെ തല കുരുങ്ങുകയായിരുന്നു. തല പുറത്തെടുക്കാൻ കഴിയാത്ത നിലയിലായിരുന്നു. മധിപൂർ ഗ്രാമത്തിലെ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വനംവകുപ്പ്​ അധികൃതരെ വിവരം അറിയിച്ചു.

തലമുഴുവൻ ബോട്ടിലിൽ കുരുങ്ങിയതിനാൽ പു​റത്തേക്ക്​ വലിച്ചെടുക്കുക പ്രയാസമായിരുന്നു. ബോട്ടിൽ മുറിച്ച്​ പാമ്പിനെ രക്ഷപ്പെടുത്തുക മാത്രമായിരുന്നു ഏക വഴി. ഇതോടെ അധികൃർ പാമ്പിനെ ബാഗിലാക്കി കൊണ്ടുപോയി രക്ഷപ്പെടുത്താൻ തീരുമാനിച്ചു.

Full View

ആദ്യം പാമ്പിന്‍റെ തല കുരുങ്ങിയ ബോട്ടിന്‍റെ ഒരു ഭാഗം മുറിച്ചെടുക്കുകയും പിന്നീട്​ മറ്റു ഭാഗങ്ങൾ മുറിച്ചെടുത്ത്​ അതിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. 20 മിനി​ട്ടോളം എടുത്തായിരുന്നു രക്ഷാപ്രവർത്തനം. പാമ്പിന്‍റെ മുറിവുകൾ ചികിത്സിച്ച്​ ഭേദമാക്കിയശേഷം തിരിച്ച്​ കാട്ടിലേക്ക്​ വിടും. 

Tags:    
News Summary - cobra gets its head stuck in beer canViral Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.