മാർവെൽ സ്റ്റുഡിയോയുടെ ചൈനീസ്-അമേരിക്കൻ സൂപ്പർഹീറോ സിനിമയായ 'ഷാങ്-ചി ആൻഡ് ദ ലെജന്റ് ഓഫ് ദ ടെൻ റിങ്‌സ്' സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിലെ പുതിയ വെളിപ്പെടുത്തലുകൾ തരംഗം സൃഷ്ടിക്കുന്നു. ലോകമെമ്പാടുമായി 400 മില്യണിലധികം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ഈ ചിത്രത്തിലെ ഫൈറ്റ് സീനുകൾ ബോളിവുഡ് സിനിമയായ ബാജിറാവു മസ്താനിയിൽ നിന്ന് അതേരീതിയിൽ കോപ്പിയടിച്ചതാണെന്നാണ് നെറ്റിസൺസ് അവകാശപ്പെടുന്നത്.
രണ്ട് സിനിമകളുടെയും ഫ്രെയിം-ബൈ-ഫ്രെയിം താരതമ്യം ചെയ്താണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സിമു ലിയുവും രൺവീർ സിങും നായകമാരായ സിനിമളുടെ ദൃശ്യങ്ങൾ റെഡിറ്റിലാണ് പങ്കുവെച്ചിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങൾ കുതിരപ്പുറത്ത് വരുന്ന ലോങ് ഷോട്ട് മുതൽ അംഗചലനങ്ങളിൽ വരെ നിരവധി സാമ്യങ്ങൾ കാണാനാവും.
വിഡിയോ കാണാം
ബാജിറാവു മസ്താനി 2015 ലും ഷാങ്-ചി ആൻഡ് ദ ലെജന്റ് ഓഫ് ദ ടെൻ റിങ്‌സ് 2021 ലുമാണ് റിലീസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.