മാർവെൽ സ്റ്റുഡിയോ 'ബാജിറാവു മസ്താനി' യിലെ ഫൈറ്റ് സീൻ മോഷ്ടിച്ചെന്ന് ആരോപണം; വിഡിയോ വൈറൽ
text_fieldsമാർവെൽ സ്റ്റുഡിയോയുടെ ചൈനീസ്-അമേരിക്കൻ സൂപ്പർഹീറോ സിനിമയായ 'ഷാങ്-ചി ആൻഡ് ദ ലെജന്റ് ഓഫ് ദ ടെൻ റിങ്‌സ്' സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിലെ പുതിയ വെളിപ്പെടുത്തലുകൾ തരംഗം സൃഷ്ടിക്കുന്നു. ലോകമെമ്പാടുമായി 400 മില്യണിലധികം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ഈ ചിത്രത്തിലെ ഫൈറ്റ് സീനുകൾ ബോളിവുഡ് സിനിമയായ ബാജിറാവു മസ്താനിയിൽ നിന്ന് അതേരീതിയിൽ കോപ്പിയടിച്ചതാണെന്നാണ് നെറ്റിസൺസ് അവകാശപ്പെടുന്നത്.
രണ്ട് സിനിമകളുടെയും ഫ്രെയിം-ബൈ-ഫ്രെയിം താരതമ്യം ചെയ്താണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സിമു ലിയുവും രൺവീർ സിങും നായകമാരായ സിനിമളുടെ ദൃശ്യങ്ങൾ റെഡിറ്റിലാണ് പങ്കുവെച്ചിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങൾ കുതിരപ്പുറത്ത് വരുന്ന ലോങ് ഷോട്ട് മുതൽ അംഗചലനങ്ങളിൽ വരെ നിരവധി സാമ്യങ്ങൾ കാണാനാവും.
വിഡിയോ കാണാം
ബാജിറാവു മസ്താനി 2015 ലും ഷാങ്-ചി ആൻഡ് ദ ലെജന്റ് ഓഫ് ദ ടെൻ റിങ്‌സ് 2021 ലുമാണ് റിലീസ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.