മുംബൈ: ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസ് വമ്പൻ മുന്നേറ്റം തുടരവേ, മാസങ്ങളോളം കോടികൾ പൊടിച്ച് പ്രചാരണം നടത്തിയും ദീദിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും വിജയം കൊതിച്ച ബി.ജെ.പി നാണക്കേടിെൻറ വക്കിലാണ്. ഇൗ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത യൂട്യൂബർ ധ്രുവ് രതീ.
തെരഞ്ഞെടുപ്പിന് വേണ്ടി, ടാഗോറിനെ പോലെയാകാന്‍ മോദി വളര്‍ത്തിയ താടിയെ കുറിച്ചോർക്കുേമ്പാൾ വിഷമം തോന്നുന്നതായി ധ്രുവ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. ''ഈ തിരഞ്ഞെടുപ്പിൽ തെൻറ യജമാനന്മാരെ സഹായിക്കാൻ പാവം അർണബ് ഗോസ്വാമി ബംഗാളിയിൽ ഒരു പുതിയ ടിവി ചാനൽ തുറന്നിരുന്നു. ഇപ്പോൾ അദ്ദേഹം തെൻറ ചാനലിെൻറ തിരഞ്ഞെടുപ്പ് ഫല കവറേജിൽ നിന്നുപോലും അപ്രത്യക്ഷനായി. -ധ്രുവ് പരിഹസിച്ചു.
അതേസമയം, ബംഗാളിൽ നിലവിൽ തൃണമൂൽ 209 സീറ്റുകളിൽ മുന്നിലാണ്. ബി.ജെ.പിക്ക് വെറും 80 സീറ്റുകളിലാണ് ഭൂരിപക്ഷം സ്വന്തമാക്കാനായത്. അമിത് ഷായും നരേന്ദ്ര മോദിയുമടക്കം തലമുതിർന്ന ബി.ജെ.പി അതികായർ വന്ന് തമ്പടിച്ചിട്ടും ബംഗാളിൽ നാണംകെടുന്ന അവസ്ഥയാണ് പാർട്ടിക്ക്. ദീദിയുടെ വിജയം ഉറപ്പിച്ചതോടെ തൃണമൂൽ പ്രവർത്തകർ സംസ്ഥാനത്ത് ആഹ്ളാദ പ്രകടനങ്ങൾ തുടങ്ങിയിട്ടുണ്ട്.
Feeling sorry for two things -
1. Modi's beard which tried very hard to make him look like Rabindranath Tagore before...
Posted by Dhruv Rathee on Sunday, 2 May 2021
Poor Arnab Goswami had opened a whole new TV channel in Bengali to help his masters in this election.
— Dhruv Rathee 🇮🇳 (@dhruv_rathee) May 2, 2021
Now he even disappeared from his channel's election result coverage today..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.