മോസ്കോ: ഒരു റഷ്യൻ സ്വദേശിനിയുടെ വായിൽ നിന്ന് നാലടിയോളം നീളമുള്ള പാമ്പിനെ പുറത്തെടുക്കുന്ന വിഡിയോ വൈറലാകുകയാണ് സമൂഹ മാധ്യമങ്ങളിൽ. ഗ്ലൗസ് ധരിച്ച ഒരു ഡോക്ടർ സ്ത്രീയുടെ വായ്ക്കുള്ളിലുടെ ട്യൂബ് ഇറക്കിയ ശേഷം പാമ്പിനെ വലിച്ച് പുറത്തെടുക്കുന്നതാണ് വിഡിയോയിലുള്ളത്.
പുറത്തെടുത്ത പാമ്പിന് ജീവനുണ്ടോ എന്നത് ദൃശ്യത്തില്‍ നിന്നും വ്യക്തമല്ല. ശസ്ത്രക്രിയയില്‍ സഹായിക്കാനെത്തിയ നഴ്‌സ് പാമ്പിെൻറ വലുപ്പം കണ്ട് ഞെട്ടി പിന്നിലേക്കു മാറുന്നതും പിന്നീടതിനെ മെഡിക്കൽ ഡസ്റ്റ്ബിന്നില് നിക്ഷേപിക്കുന്നതും വിഡിയോയില്‍ കാണാം.
ദാഗസ്തനിലെ ലെവാഷി എന്ന മലയോര ഗ്രാമത്തിലാണ് സംഭവമെന്ന് ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്യുന്നു. കാസ്പിയന്‍ കടലിനരികിലൂടെ കടന്നുപോകുന്ന ഒരു പര്‍വതപ്രദേശമാണിത്. പാമ്പുകള്‍ ഏറെയുള്ള പ്രദേശമായതിനാല്‍ വീടിനു പുറത്ത് ആളുകള്‍ കിടന്നുറങ്ങരുതെന്ന് ഗ്രാമത്തിലുള്ളവര്‍ക്ക് നിര്‍ദ്ദേശമുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഈ നിർദേശം ലംഘിച്ച് ഇവര്‍ വീടിനു പുറത്ത് കിടന്നുറങ്ങിയ സമയത്ത് പാമ്പ് വായിലൂടെ കയറിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.