ശക്തമായ മഴയിലും ജോലിയെടുത്ത ഡെലിവെറി ബോയിയെ അഭിനന്ദിച്ച് ഡോമിനോസ്; പ്രതിഷേധവുമായി സോഷ്യൽമീഡിയ

കൊൽക്കത്ത: ഡോമിനോസ് പിസക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. ശക്തമായ മഴയും വെള്ളപ്പൊക്കവും വകവെക്കാതെ ഭക്ഷണം ഉപഭോക്താവിന് എത്തിച്ച ഡെലിവെറി ബോയിയെ അഭിനന്ദിച്ച് പോസ്റ്റിട്ടതാണ് ഡോമിനോസിനെ വെട്ടിലാക്കിയത്. മോശം കാലാവസ്ഥയിലും ജോലിയെടുപ്പിക്കുന്ന ഡോമിനോസിന്റെ നടപടി തൊഴിൽ ചൂഷണമാണെന്ന വിമർശനമാണ് ഉയർന്നത്.

ട്വിറ്ററിലാണ് ഡെലിവെറി ബോയി ശൊവോൺ ഘോഷ് പാർസലുമായി മഴയിൽ നിൽക്കുന്നതിന്റെ ഫോട്ടോ ഡോമിനോസ് പോസ്റ്റ് ചെയ്തത്. സെന്യം അവധി എടുക്കാറില്ല, കനത്ത മഴയിലും ഭക്ഷണം എത്തിച്ച ഡോമിനോസിന്റെ സൈനികന് സല്യൂട്ട് എന്ന് ‍ഫോട്ടോക്കൊപ്പം കുറിച്ചു.

പോസ്റ്റ് പെട്ടെന്ന് വൈറലാകുകയും നിരവധി പേർ ഡോമിനോസിനെ വിമർശിച്ച് രം​ഗത്തെത്തുകയും ചെയ്തു. അതിനിടെ ചിലർ ഡോമിനോസിനെ പ്രശംസിക്കുകയും ചെയ്തു.

ഡോമിനോസിന്റെത് മനുഷ്യത്വവിരുദ്ധമായ നടപടിയാണെന്നാണ് കൂടുതൽ പേരുടെയും കമൻ്റ്. ഈ നടപടിയിൽ അഭിമാനിക്കാനായി ഒന്നുമില്ലെന്നും ചിലർ കുറിച്ചു. അതേസമയം, കോവിഡ് വ്യാപനത്തിനിടയിലും നിയന്ത്രണങ്ങൾ പാലിച്ച് ഭക്ഷണം പാർസലായി എത്തിക്കുന്നവരെ അഭിനന്ദിക്കണമെന്നും ചിലർ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.