കൊച്ചി: കെ. രാധാകൃഷ്ണനെ ദേവസ്വം, പിന്നോക്ക ക്ഷേമ മന്ത്രിയായി തെരഞ്ഞെടുത്തത് വിപ്ലവകരമായ തീരുമാനമെന്ന് സംവിധായകൻ ഡോ. ബിജു. ഫേസ്ബുക്കിലാണ് ബിജുവിന്റെ കുറിപ്പ്.
ദേവസ്വം വകുപ്പ്, വാർത്ത ശരിയെങ്കിൽ ചില തീരുമാനങ്ങൾ വിപ്ലവം ആണ്. സാമൂഹ്യപരമായി ചരിത്രവും -ഡോ.ബിജു കുറിച്ചു.
1996ലാണ് ആദ്യമായി ചേലക്കരയില്‍ നിന്നും കെ. രാധാകൃഷ്ണന്‍ നിയമസഭയിലെത്തുന്നത്. അന്ന് പട്ടികജാതി, പട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും മത്സരിച്ച അദ്ദേഹം വൻഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2001ല്‍ പ്രതിപക്ഷ ചീഫ് വിപ്പും ഹാട്രിക് ജയം നേടിയ 2006ല്‍ നിയമസഭ സ്പീക്കറുമായി. 2016ൽ മത്സരത്തിൽനിന്ന് മാറിനിന്ന രാധാകൃഷ്ണൻ ഇത്തവണ വീണ്ടും ചേലക്കരയുടെ പ്രതിനിധിയാവുകയായിരുന്നു. സി.പി.എം തൃശൂർ ജില്ല സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും ദലിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡൻറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.