ആനകളെ വേലിക്കെട്ടി തടയാമെന്നാണ് മനുഷ്യരുടെ വിചാരം. എന്നാൽ ആ ധാരണ തെറ്റി. കർണാടകയിൽ ആനയെ തടയാൻ സ്ഥാപിച്ച ഇരുമ്പ് വേലി ചാടിക്കടക്കുന്ന ഒരു കൊമ്പനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.
തുടക്കത്തിൽ അസാധ്യമെന്ന് തോന്നുമെങ്കിലും അമ്പരപ്പിച്ചുകൊണ്ടായിരുന്നു ആനയുടെ വേലിചാട്ടം. മുൻകാലുകൾ വേലിയെ മറികടന്ന ശേഷം ശ്രദ്ധാപൂർവമാണ് കൊമ്പൻ കടമ്പ കടക്കുന്നത്.
ഐ.എ.എസ് ഓഫിസറായ സുപ്രിയ സാഹുവാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഒന്നും പറയാനില്ല എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 27 സെക്കന്‍റ് ദൈർഘ്യമുള്ള വിഡിയോ ഇതുവരെ ലക്ഷകണക്കിന് പേർ കണ്ടു.
കർണാടക, മൈസൂരുവിലെ നാഗർഹോളക്ക് സമീപമാണ് സംഭവം. വീരനഹൊസള്ളി റേഞ്ചിൽനിന്നാണ് വിഡിയോ പിടിച്ചതെന്ന് നാഗർഗോൾ ടൈഗർ റിസർവ് ഡയറക്ടർ മഹേഷ് കുമാർ പറഞ്ഞു. നവംബർ 16നാണ് ആനയുടെ വേലിചാട്ടം. തീറ്റ തേടിയിറങ്ങിയ ശേഷം കാട്ടിലേക്ക് മടങ്ങുന്നതാണ് ദൃശ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.