സമൂഹമാധ്യമത്തിൽ വിദ്വേഷ പ്രചരണം നടത്തിയ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനെ പരിഹസിച്ച് മുൻ എം.എൽ.എ വി.ടി. ബൽറാം. മഴക്കെടുതി വാര്‍ത്ത നൽകുന്ന സമയത്ത് മീഡിയാ വണ്‍ യൂട്യൂബ് ലൈവിന് താഴെയാണ് 'മുഹമ്മദ് അല്‍ റസൂല്‍' എന്ന പേരും പച്ച പ്രൊഫൈല്‍ പിക്ചറുമായി ഫെയ്ക്ക് അക്കൗണ്ട് വഴി ഒരാള്‍ വിദ്വേഷ കമന്റിട്ടത്. നാടുമുഴുവൻ മഴക്കെടുതിക്കെതിരേ പൊരുതുന്ന സന്ദർഭത്തിലാണ് ചിലർ വ്യാജ പ്രൊഫൈലുകളിലൂടെ സമൂഹത്തിൽ വിദ്വേഷ പ്രചരണം നടത്തുന്നത്.
ഇതുപോലത്തെ ഫെയ്ക്കുകളെ തിരിച്ചറിയാനുള്ള മിനിമം സാക്ഷരതയൊക്കെ കേരളം എന്നേ കൈവരിച്ചിട്ടുണ്ട് എന്നായിരുന്നു ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ എഴുതിയത്. 'ആഹാ…പച്ചക്കൊടി പ്രൊഫൈല്‍ പിക്ചര്‍,മുഹമ്മദ് അല്‍ റസൂല്‍ എന്ന് പേര്, കാത്തോളീന്‍ പോലുള്ള ഭാഷാ പ്രയോഗങ്ങള്‍! എന്നിട്ടും ഒരു മെനയാവുന്നില്ലല്ലോ സംഘീ.ഒരു നാട് മുഴുവന്‍ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴും അത് ഇങ്ങനെ വിദ്വേഷ പ്രചരണത്തിനുള്ള സുവര്‍ണ്ണാവസരമാക്കണമെങ്കില്‍ അതാരായായിരിക്കുമെന്നതില്‍ ഇവിടെയാര്‍ക്കും സംശയമില്ല. ഇതുപോലത്തെ ഫെയ്ക്കുകളെ തിരിച്ചറിയാനുള്ള മിനിമം സാക്ഷരതയൊക്കെ കേരളം എന്നേ കൈവരിച്ചിട്ടുണ്ട്' വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ എഴുതി.
ബൽറാമിെൻറ പോസ്റ്റിനുതാഴെ രസകരമായ ആയിരക്കണക്കിന് കമൻറുകളാണ് ലഭിച്ചത്.
'പ്രളയം കാരണം കുറച്ചു ദിവസത്തേക്ക് ജിഹാദ് നിറുത്തി വെച്ചിരിക്കുന്നുവെന്ന് മുഹമ്മദ് അൽ റസൂൽ അറിഞ്ഞിട്ടില്ല'-ഒരാൾ കമൻറിൽ കുറിച്ചു.
'കിളിച്ചുണ്ടൻ മാമ്പഴം കണ്ട് പോസ്റ്റ് ഇട്ടാൽ ഇങ്ങിനിരിക്കും'-വേറൊഴാൾ എഴുതുന്നു.
'ഇത്തരം ഫെയ്ക്ക് ഐഡികൾ കൊണ്ടും ഫെയ്ക്ക് ന്യൂസ് കൊണ്ടും ആണ് സംഘപരിവാർ വർഗീയത പടർത്തുന്നത്. സമൂഹത്തെഭിന്നിപ്പ്ക്കുന്നഇത്തരം ഫെയ്ക്ക് ഐഡികൾ ഒക്കെ കണ്ടുപിടിച് കൃത്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്'-മെറ്റാരാൾ എഴുതുന്നു.
'ഇത് ഫേക്ക് ആണെന്ന് തിരിച്ചറിയാത്ത ഒരു പത്ത് പേരെങ്കിലും ഉണ്ടാവില്ലേ അപ്പോൾ അയാളുടെ ഉദ്ദേശം നടന്നൂ എന്ന് വേണം കരുതാൻ' ഒരാൾ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.