സത്യത്തിലും അഹിംസയിലും അടിയുറച്ച് വിശ്വസിച്ച മഹാനായിരുന്നു ഗാന്ധിജിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സത്യത്തിനും അഹിംസക്കുമായി സമർപ്പിച്ച മഹാത്മാവിന്റെ ആശയങ്ങൾ ലോകത്തിന് മാതൃകയാണെന്നും ഗാന്ധി ദർശനങ്ങൾ കൂടുതൽ ജനകീയമാക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിലാണ് മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ്.
കുറിപ്പിന്റെ പൂർണ രൂപം:
സത്യത്തിലും അഹിംസയിലും അടിയുറച്ച് വിശ്വസിച്ച, ജീവിതം അതിനായി സമര്‍പ്പിച്ച മഹാത്മാവിൻ്റെ ആശയങ്ങള്‍ ലോകത്തിന് എന്നും മാതൃകയാണ്. ഗാന്ധി ദർശനങ്ങൾ കൂടുതൽ ജനകീയമാക്കാൻ കൂട്ടായ ശ്രമം തുടരാം.മാനവ സാഹോദര്യത്തിൻ്റെ ശാക്തീകരണത്തിന് വേണ്ടിയുള്ള ആ മഹായജ്ഞം ഒരേ മനസ്സോടെ മുന്നോട്ട് കൊണ്ടുപോകാം.രാഷ്ട്രപിതാവിനെയും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ഓരോരുത്തരെയും പ്രണമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.