VIDEO- ബാർബർ ഷോപ്പിലെ ഹെയർ ഡ്രൈയർ പൊട്ടിത്തെറിച്ചു; അഗ്നിഗോളം

ബാർബർ ഷോപ്പിലെ ഹെയർ ഡ്രൈയർ പൊട്ടിത്തെറിച്ച് കടയിലാകെ തീപടരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിക്കുകയാണ്. ബാർബർ ഷോപ്പിലെ സിസിടിവിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. കഴിഞ്ഞ ജൂണിലുണ്ടായ അപകടത്തിന്‍റെ വിഡിയോ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ബാർബറെയും കസേരയിലിരിക്കുന്ന കസ്റ്റമറേയും വിഡിയോയിൽ കാണാം. ബാർബർ ഹെയർ ഡ്രൈയർ കൈയിലെടുത്ത് കണക്ട് ചെയ്ത് കസ്റ്റമറുടെ തലക്കരികിൽ കൊണ്ടുവന്ന് പ്രവർത്തിപ്പിക്കുന്ന നിമിഷം തന്നെ വൻ പൊട്ടിത്തെറിയുണ്ടാവുകയും തീപ്പിടിക്കുകയുമാണ്.

ജൂൺ മാസത്തിൽ ബംഗ്ലാദേശിലെ നാരായൺഗഞ്ച് മേഖലയിലെ ഒരു സലൂണിൽ ഉണ്ടായതാണ് അപകടം. ബാർബർക്കും കസ്റ്റമർക്കും സാരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. 


Tags:    
News Summary - Hair Dryer Blasts Due to Short Circuit, Sets Barber, Customer on Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.