വാഹനങ്ങൾക്ക് പലതരത്തിലുള്ള മോഡിഫിക്കഷൻ വരുത്തുന്നവരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. സ്വന്തം ശരീരത്തിൽ പലതിരിത്തിലുള്ള ക്രൂരമായ പരിണാമങ്ങൾ നടത്തിയ ബ്രസീലിയൻ യുവാവാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്. ചെവി മുറിച്ചുമാറ്റിയാണ് 'ഹ്യൂമൺ സാത്താൻ' എന്നറിയപ്പെടുന്ന ബ്രസീലിയൻ യുവാവായ മിഷേൽ ഫാരോ ഡോ പ്രാഡോ കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തത് ആഘോഷിച്ചത്.
പ്രാഡോയുടെ ശരീരത്തിന്‍റെ 85 ശതമാനവും ടാറ്റൂകളാണ്. ഇതുവരെ 60ലധികം മോഡിഫിക്കേഷനുകളാണ് പ്രാഡോ സ്വന്തം ശരീരത്തിൽ നടത്തിയിരിക്കുന്നത്. പ്രാഡോയുടെ തലയിൽ കൊമ്പുകൾ ഘടിപ്പിക്കുകയും പൊക്കിളും മൂക്കിന്റെ ഒരു ഭാഗവും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം നടത്തിയ മേക്ക് ഓവറിൽ കൈവിരലുകളും ഇദ്ദേഹം വിച്ഛേദിച്ചിരുന്നു.
കോവിഡ് രൂക്ഷമാകുകയും മാസ്ക് നിർബന്ധമാകുകയും ചെയ്ത സാഹചര്യത്തിൽ ചെവിയിൽ മാത്രം ഇതുവരെ പ്രാഡോ മേക്ക് ഓവർ പരീക്ഷണങ്ങൾ നടത്തിയിരുന്നില്ല. എന്നാൽ മാസ്ക് നിർബന്ധമില്ലെന്ന ഉത്തരവ് വന്നതോടെ ചെവി മുറിച്ചു നീക്കുകയായിരുന്നു.
ബ്രസീലിലെ ടാറ്റൂ ആർട്ടിസ്റ്റായി പ്രവർത്തിച്ചു വരുന്ന പ്രാഡോക്ക് 44 ആണ് പ്രായം. ഭാര്യയുടെ നിർദ്ദേശപ്രകാരമാണ് പുത്തൻ മോഡിഫിക്കേഷനുകൾ ശരീരത്തിൽ പരീക്ഷിക്കുന്നത്. താൻ ആഗ്രഹിക്കുന്ന ശരീരം നേടുന്നതിൽ അതിയായ അഭിനിവേശമുണ്ടെന്നും അത് കലയുടെയും ടാറ്റൂവിന്റെയും മാസ്റ്റർപീസായി നിലനിൽക്കുമെന്നും അതിനാൽ ചില വേദനകൾ സഹിക്കാൻ പ്രശ്‌നമില്ലെന്നും പ്രാഡോ പറഞ്ഞു.
ഏറ്റവും പൈശാചികമായ രൂപമാകുക എന്ന തന്‍റെ സ്വപ്നം നിറവേറ്റാനുള്ള ശ്രമത്തിലാണ് പ്രാഡോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.