കടല്‍ സിംഹങ്ങള്‍ (സീ ലയണ്‍) എന്നറിയപ്പെടുന്ന സമുദ്രജീവികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ചിലിയന്‍ നഗരത്തിലെ ജനങ്ങള്‍. ചിലിയിലെ ടോമി നഗരത്തിലാണ് നൂറുകണക്കിന് കടല്‍ സിംഹങ്ങള്‍ തീരത്തടിഞ്ഞത്. ഇവ നഗരത്തിലേക്ക് ഇറങ്ങാനും തുടങ്ങിയതോടെയാണ് ജനങ്ങള്‍ക്കും ശല്യമായിത്തുടങ്ങിയത്.
കൊലയാളി തിമിംഗലങ്ങളുടെ ഇഷ്ടഭക്ഷണങ്ങളിലൊന്നാണ് കടല്‍ സിംഹങ്ങള്‍. തിമിംഗലങ്ങളുടെ സാന്നിധ്യത്തെ തുടര്‍ന്നാണ് കടല്‍ സിംഹങ്ങള്‍ സമുദ്രത്തിലേക്ക് ഇറങ്ങാതെ കരയില്‍ കഴിച്ചുകൂട്ടുന്നത്.
മീന്‍പിടുത്തക്കാര്‍ക്കാണ് വലിയ പ്രയാസമാണ് കടല്‍ സിംഹങ്ങള്‍ സൃഷ്ടിക്കുന്നത്. മീനുകളെ തിന്നുതീര്‍ക്കുന്നതൊപ്പം മീന്‍ പിടിത്തത്തിനും ഇവ തടസം സൃഷ്ടിക്കാറുണ്ട്.
Scores of sea lions apparently panicked by predator orcas or gale-force winds have taken refuge on the beaches of Tome, a town in Chile pic.twitter.com/aWP8cVckMD
— Reuters (@Reuters) June 24, 2021
പ്ലേഗിന് സമാനമാണ് ഇവറ്റകളെന്ന് പറയുന്ന ഒരു മീന്‍പിടിത്തക്കാരന് നേരെ ചീറിയടുക്കുന്ന കടല്‍ സിംഹത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.