യു.എസിലെ ട്രംപ് അനുകൂലികളുടെ കൈയിൽ ഇന്ത്യൻ പതാകയും

വാഷിങ്ടൺ: യു.എസിൽ പാർലമെന്‍റ് മന്ദിരത്തിൽ അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിട്ട ട്രംപ് അനുകൂലികളുടെ കൈയിൽ ഇന്ത്യൻ പതാകയും. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ട്രംപ് അനുകൂലികൾ റിപബ്ലിക്കൻ പാർട്ടി പതാകയും ട്രംപിനെ പിന്തുണച്ചുള്ള ബാനറുകളും കൈയിലേന്തിയാണ് കാപ്പിറ്റോൾ മന്ദിരത്തിലെത്തിയത്. യു.എസ് പതാകയും ചിലരുടെ കൈയിലുണ്ടായിരുന്നു. ഇതിനിടയിലാണ് ഇന്ത്യൻ പതാകയും വിഡിയോ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

ആരാണ് പതാകയേന്തിയതെന്നോ ഇന്ത്യൻ പതാക പ്രക്ഷോഭത്തിൽ ഉയർത്താൻ കാരണമെന്തെന്നോ വ്യക്തമല്ല. അതേസമയം, ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങൾ ചൂടുള്ള ചർച്ച തുടങ്ങിക്കഴിഞ്ഞു. ബി.ജെ.പി നേതാവ് വരുൺ ഗാന്ധി വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'എന്തിനാണ് അവിടെയൊരു ഇന്ത്യൻ പതാക. നമുക്ക് തീർച്ചയായും പങ്കെടുക്കേണ്ട ആവശ്യമില്ലാത്ത ഒരു പോരാട്ടമാണത്' -വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു. 

Tags:    
News Summary - Indian tricolour spotted in sea of flags as Trump protesters storm US Capitol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.