യു.എസിലെ ട്രംപ് അനുകൂലികളുടെ കൈയിൽ ഇന്ത്യൻ പതാകയും
text_fieldsവാഷിങ്ടൺ: യു.എസിൽ പാർലമെന്‍റ് മന്ദിരത്തിൽ അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിട്ട ട്രംപ് അനുകൂലികളുടെ കൈയിൽ ഇന്ത്യൻ പതാകയും. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ട്രംപ് അനുകൂലികൾ റിപബ്ലിക്കൻ പാർട്ടി പതാകയും ട്രംപിനെ പിന്തുണച്ചുള്ള ബാനറുകളും കൈയിലേന്തിയാണ് കാപ്പിറ്റോൾ മന്ദിരത്തിലെത്തിയത്. യു.എസ് പതാകയും ചിലരുടെ കൈയിലുണ്ടായിരുന്നു. ഇതിനിടയിലാണ് ഇന്ത്യൻ പതാകയും വിഡിയോ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
Why is there an Indian flag there??? This is one fight we definitely don't need to participate in... pic.twitter.com/1dP2KtgHvf
— Varun Gandhi (@varungandhi80) January 7, 2021
ആരാണ് പതാകയേന്തിയതെന്നോ ഇന്ത്യൻ പതാക പ്രക്ഷോഭത്തിൽ ഉയർത്താൻ കാരണമെന്തെന്നോ വ്യക്തമല്ല. അതേസമയം, ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങൾ ചൂടുള്ള ചർച്ച തുടങ്ങിക്കഴിഞ്ഞു. ബി.ജെ.പി നേതാവ് വരുൺ ഗാന്ധി വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'എന്തിനാണ് അവിടെയൊരു ഇന്ത്യൻ പതാക. നമുക്ക് തീർച്ചയായും പങ്കെടുക്കേണ്ട ആവശ്യമില്ലാത്ത ഒരു പോരാട്ടമാണത്' -വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.