ഗാസിയാബാദ്: ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവതികൾക്ക് പിഴയിട്ട് െപാലീസ്. യുവതികളുടെ അഭ്യാസപ്രകടനം ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴയിട്ടത്.
ബൈക്ക് ഓടിക്കുന്ന യുവതിയുടെ തോളിൽ മറ്റൊരു യുവതി ഇരുന്ന് അഭ്യാസപ്രകടനം നടത്തുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. വൻതോതിൽ വിഡിയോ പ്രചരിച്ചതോടെ പൊലീസ് 28,000 രൂപ പിഴയിടുകയായിരുന്നു.
ഗുസ്തിക്കാരിയായ സ്നേഹ രഘുവൻശിയാണ് ബൈക്ക് ഓടിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തയായ ശിവാങ്കി ദബാസ് ഇവരുടെ തോളിൽ കയറിയിരുന്ന് അഭ്യാസ പ്രകടനം നടത്തുകയും ചെയ്യുകയായിരുന്നു. ഇരുവർക്കും എതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
സ്നേഹ രഘുവൻഷിയുടെ മാതാവ് മഞ്ജു ദേവിക്ക് 11,000 രൂപയുടെയും ബൈക്കിന്‍റെ ഉടമസ്ഥാനായ സഞ്ജയ് കുമാറിന് 17,000 രൂപയുടെയും ചലാൻ അയക്കുകയായിരുന്നു. സ്നേഹക്കും ശിവാങ്കിക്കും ലേണേഴ്സ് ലൈസൻസ് മാത്രമാണുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.