ഭിന്നശേഷിക്കാരനായ തന്‍റെ കുഞ്ഞ് കൂട്ടുകാരന് ഭക്ഷണം പകുത്തുനൽകുന്ന ഇന്തോനേഷ്യൻ പെൺകുട്ടിയുടെ വിഡിയോ വൈറലായി. ബ്രിട്ടീഷ് പ്ലാറ്റ്‌ഫോമായ ‘ലാഡ് ബൈബിൾ’ വഴി ഷെയർ ചെയ്ത വിഡിയോയാണ് ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റിയത്.
ഇന്തോനേഷ്യയിലെ സൗത്ത് സുലവേസിയിലാണ് സംഭവം. ഏഴ് വയസ്സുള്ള മർവ എന്ന പെൺകുട്ടി സ്കൂളിന്റെ ഇടനാഴിയിൽ ഇരുന്നുകൊണ്ട് ഭിന്നശേഷിക്കാരനായ റിസ്‌കിക്ക് ഭക്ഷണം നൽകുന്നതാണ് ചിത്രത്തിലുള്ളത്. റിസ്‌കി സ്വന്തമായി ഉച്ചഭക്ഷണം കൊണ്ടുവരാതിരുന്നതിനാൽ മർവ അവളുടെ ഉച്ചഭക്ഷണം പങ്കിട്ട് കൊടുക്കുകയായിരുന്നുവെന്നാണ് വാർത്ത.
സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രകളിലും ക്ലാസ് മുറിയിലും മർവ പലപ്പോഴും റിസ്‌കിയെ സഹായിക്കാറുണ്ടെന്നും വാർത്തയിലുണ്ട്. ‘ഇത്ര ചെറുതിലേ ഇത്ര വലിയ ഹൃദയമോയെന്നാണ്’ നെറ്റിസൺസ് ഈ ചിത്രങ്ങൾക്ക് താഴെ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.