'മോദി തമാശ പറയുമ്പോൾ സ്പീക്കറുടെ മുഖത്തേക്ക് ഒന്ന് നോക്കൂ, എന്താ ചിരി'; വിഡിയോ പങ്കുവെച്ച് സുബൈർ

ണ്ട് ദിവസമായി പ്രക്ഷുബ്ധമാണ് ലോക്സഭ. രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​നു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യി​ൽ കേന്ദ്ര സർക്കാറിനെതിരെ അതിരൂക്ഷ വിമർശനവുമായി ഇന്നലെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഭരണപക്ഷത്തെ നിർത്തിപ്പൊരിക്കുന്നതായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം. ഇന്ന്, പ്രതിപക്ഷത്തിന് മറുപടിയുമായി പ്രധാനമന്ത്രിയും രംഗത്തെത്തി.

ലോക്സഭ സ്പീക്കർ ഓം ബിർളയുടെ ഇടപെടലുകൾക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. താ​ൻ പ്ര​സം​ഗി​ക്കു​മ്പോ​ൾ മാ​ത്രം മൈ​ക്ക് ഓ​ഫാ​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്താ​ണ് രാ​ഹു​ൽ ഗാ​ന്ധി പ്ര​സം​ഗം തു​ട​ങ്ങി​യ​ത്. സ്പീ​ക്ക​ർ പ​ദവിയി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ ത​നി​ക്ക് നി​വ​ർ​ന്നു​നി​ന്ന് കൈ​നീ​ട്ടി​യ ഓം ​ബി​ർ​ള മോ​ദി​ക്ക് കൈ ​കൊ​ടു​ക്കു​മ്പോ​ൾ കു​നി​ഞ്ഞ​ത് കൂ​ടി പ​റ​ഞ്ഞ് ഇ​രു​വ​രെ​യും ഒ​രു​പോ​ലെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി.

രാഹുലിന്‍റെ ഏതാനും പരാമർശങ്ങൾ സ്പീക്കർ സഭാരേഖകളിൽ നിന്ന് നീക്കുകയും ചെയ്തു. ഹിന്ദുക്കളുടെ പേരിൽ അക്രമം നടക്കുന്നുവെന്ന പരാമർശവും ആർ.എസ്.എസിനെതിരായ പരാമർശവുമാണ് സഭാ രേഖകളിൽ നിന്ന് നീക്കിയത്. സ്പീക്കറുടെ നടപടിയെ രാഹുൽ ഗാന്ധി വിമർശിക്കുകയും ചെയ്തു. സത്യത്തെ നീക്കാൻ കഴിയില്ലെന്നാണ് രാഹുൽ ഗാന്ധി പാർലമെന്‍റിന് പുറത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.

മോദിയുടെ പ്രസംഗം കേട്ട് ആസ്വദിച്ച് ചിരിക്കുന്ന സ്പീക്കർ ഓം ബിർളയുടെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈർ. 'മോദി തമാശ പൊട്ടിക്കുമ്പോൾ സ്പീക്കറുടെ മുഖത്തെ ഭാവങ്ങൾ ഒന്ന് കാണൂ' എന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ. പ്രതിപക്ഷത്തോട് സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നു എന്ന് ആരോപണമുയരുന്ന പശ്ചാത്തലത്തിലാണ് സുബൈറിന്‍റെ പോസ്റ്റ്. 


Tags:    
News Summary - Look at the facial expression of the speaker while Modi was cracking Chutakulas Subair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.