മന്ദഹാസത്തോടെ മലാല, പൊട്ടിച്ചിരിച്ച് സുഹൃത്ത്; വൈറലായി പഠനകാലത്തെ വിഡിയോ

നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായിയുമൊത്തുള്ള പഠനകാലത്തെ വിഡിയോ സുഹൃത്ത് പങ്കുവെച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി. വീ എന്ന സുഹൃത്താണ് ബിരുദദാന ദിനത്തിൽ മലാലക്കൊപ്പം നിൽക്കുന്ന വിഡിയോ പങ്കുവെച്ചത്.

'രണ്ട് തരത്തിലുള്ള ഉറ്റ സുഹൃത്തുക്കളും ബിരുദധാരികളുമാണ് ഈ ലോകത്തിലുള്ളത്' -എന്ന അടിക്കുറിപ്പോടെയാണ് വീ വിഡിയോ പങ്കുവെച്ചത്. വിഡിയോയിൽ വീ പൊട്ടിച്ചിരിച്ചു കൊണ്ട് നിൽക്കുമ്പോൾ മലാല ഒരു മന്ദഹാസത്തോടെയാണുള്ളത്.


മലാലയെ ഏറെ മിസ്സ് ചെയ്യുന്നു എന്ന കുറിപ്പും വീ വിഡിയോക്കൊപ്പം നൽകിയിട്ടുണ്ട്. രണ്ടു സുഹൃത്തുക്കളും ഇഷ്ടമുള്ള ജോലിചെയ്ത് ലോകം ചുറ്റി സഞ്ചരിക്കുന്നതിനാൽ രണ്ട് മാസത്തിലേറെയായി പരസ്പരം കണ്ടിട്ടില്ലെന്നും അതിനാൽ മനോഹരമായ പഴയ ഓർമകൾ പങ്കുവെക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. ഓക്സ്ഫഡ് സർവകലാശാലയിലാണ് വീയും മലാലയും പഠിച്ചത്. 

Tags:    
News Summary - Malala Yousafzai’s friend shares throwback video with heartfelt note for her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.