പ്രതിമയെന്ന്​ കരുതി ചിത്രമെടുക്കാൻ പോയത്​ ജീവനുള്ള മുതലയുടെ വായിലേക്ക്​; ഞെട്ടിക്കുന്ന വിഡിയോ

മൃഗ​ശാലയിലോ പാർക്കി​േലാ പോയാൽ ചിത്രമെടുക്കലാണ്​ എല്ലാവരുടെയും പ്രധാന വിനോദം. മൃഗങ്ങളും ചെടികളും പ്രതിമകളുമെല്ലാം കാമറക്കുളളിലാകും. എന്നാൽ, പ്രതിമയാണെന്ന്​ കരുതി ജീവനുള്ള മുതലയുടെ സമീപംനിന്ന്​ ചിത്രമെടുക്കാൻ പോയയാൾക്ക്​​ സംഭവിച്ച അപകടത്തിന്‍റെ വിഡിയോയാണ്​ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.

ജന്മദി​നത്തോട്​ അനുബന്ധിച്ച്​ ഫിലിപ്പീൻസിലെ കാഗയാൻ ഡി ​ഒരോ സിറ്റിയിയിയെ അമായ അമ്യൂസ്​മെന്‍റ്​ പാർക്കിലെത്തിയതായിരുന്നു 68കാരനായ നെ​ഹെമിയസ്​ ചിപാഡ. പാർക്കിലെ ചെറിയ കുളത്തിലെ മുതലയുടെ പ്രതിമക്ക്​ സമീപത്തുനിന്ന്​ ചിത്രമെടുക്കാനായിരുന്നു ചിപാഡയുടെ ശ്രമം. എന്നാൽ, ജീവനുള്ള മുതലയാണ്​ കുളത്തിലുണ്ടായിരുന്നതെന്ന്​ ചിപാഡക്ക്​ അറിയില്ലായിരുന്നു.

സെൽഫിയെടുക്കാൻ ഇറങ്ങിയ ചിപാഡയെ സെക്കന്‍റുകൾക്കുള്ളിൽ മുതല ആക്രമിച്ചു. കൈയിൽ കടിച്ച്​ കുളത്തിലേക്ക്​ വലിച്ചുകൊണ്ടുപോകുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

Full View

12 അടിയോളം നീളം വരുന്ന മുതല ചിപാഡയെ വലിച്ചുകൊണ്ടുപോകുന്നത്​ വിഡിയോയിൽ കാണാം. എന്നാൽ, മുതലയുടെ പിടിയിൽനിന്ന്​ അത്​ഭുതകരമായി യുവാവ്​ രക്ഷപ്പെട്ടു. കൈയിൽ മുറിവുമായി കുളത്തിൽനിന്ന്​ ചിപാഡ കയറി വരുന്നതും വിഡിയോയിലുണ്ട്​.

നിരവധി പേരാണ്​ ഫേസ്​ബുക്കിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം കണ്ടത്​. അതേസമയം, കുളത്തിൽ ജീവനുള്ള മുതലായാണെന്ന യാതൊരു മുന്നറിയിപ്പും പാർക്കിൽ സ്​ഥാപിച്ചി​ട്ടില്ലെന്നും ചിപാഡയും കുടുംബവും ആരോപിച്ചു. എന്നാൽ, ചിപാഡയുടെയും കുടുംബത്തിന്‍റെയും ആരോപണം പാർക്ക്​ അധികൃതർ നിഷേധിച്ചു.

Full View


Tags:    
News Summary - man attacked by huge crocodile after he mistakes it for statue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.