ന്യൂഡൽഹി: ആത്മഹത്യചെയ്യാൻ റെയിൽവേ പാളത്തിൽ കിടന്ന യുവാവിനെ രക്ഷപ്പെടുത്തിയത് ലോക്കോ പൈലറ്റിന്‍റെ ജാഗ്രത. യുവാവ് ആത്മഹത്യചെയ്യാനായി റെയിൽവേ പാളത്തിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിക്കുകയായിരുന്നു. ഇതോടെ യുവാവിന് തൊട്ടുമുമ്പിലെത്തി ട്രെയിൻ നിന്നു. മുംബൈയിലെ ശിവദി സ്റ്റേഷൻ പരിസരത്താണ് സംഭവം.
സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചു. ട്രെയിൻ നിർത്തിയതിന് പിന്നാലെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെത്തി യുവാവിനെ പാളത്തിൽനിന്ന് എഴുന്നേൽപ്പിച്ച് നടത്തിക്കൊണ്ടുവരുന്നത് വിഡിയോയിൽ കാണാം.
ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് യുവാവ് റെയിൽവേ പാളത്തിലെത്തി കിടക്കുകയായിരുന്നു. ഇതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചു. യുവാവിന്‍റെ തൊട്ടരികിൽ ട്രെയിൻ നിൽക്കുന്നതും വിഡിയോയിൽ കാണാം. രാവിലെ 11.45ന്‍റേതാണ് ദൃശ്യങ്ങൾ. നിരവധി പേരാണ് വിഡിയോ വൈറലായതോടെ ലോക്കോപൈലറ്റിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.