അമേരിക്കയിലെ ലോസ് ആഞ്ചലസ് സ്വദേശിയും കൊമേഡിയനുമായ ജെൻസൻ കാർപ്പാണ് (41) രാവിലെ തന്നെ താൻ നേരിട്ട നിർഭാഗ്യകരമായ അനുഭവം പങ്കുവെച്ചത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനമൻ ടോസ്റ്റ് ക്രഞ്ചിന്‍റെ സിറിയൽ ബോക്സിനുള്ളിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചത് രണ്ട് ചെമ്മീൻ വാലുകൾ. ഒരു തവണ സിറിയൽ കഴിച്ചതിന് ശേഷം കൊതിതീരാതെ രണ്ടാമത്തെ റൗണ്ടിന് വേണ്ടി ബോക്സിൽ നിന്നും സിറിയൽ പാത്രത്തിലേക്ക് പകരവേയാണ് ആദ്യത്തെ ചെമ്മീൻ വാൽ കണ്ണിൽ പെട്ടത്. കൂടുതൽ സൂക്ഷമമായി നോക്കിയപ്പോൾ രണ്ടാമത്തെ വാലും കണ്ടെത്തി.
പിന്നാലെ, ജെൻസൻ ട്വിറ്ററിൽ തന്‍റെ അനുഭവം പങ്കുവെക്കുകയും ചെയ്തു. 'ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (OCD) എന്ന രോഗാവസ്ഥയ്ക്ക് ചികിത്സ തേടുന്ന ആൾകൂടിയായ തനിക്ക് സിനമൻ എന്ന പ്രമുഖ കമ്പനിയുടെ ഭക്ഷണപദാർഥം നൽകിയ അനുഭവം അങ്ങേയറ്റം അറപ്പുളവാക്കുന്നതും പേടിസ്വപ്നവുമായി മാറിയെന്ന് ന്യൂയോർക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ജെൻസൻ തുറന്നടിച്ചു. സിറിയൽ വിൽക്കുന്ന ജനറൽ മിൽസിന് മെയിൽ അയച്ചതിന് ശേഷം ജെൻസൻ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങളടക്കം പരാതിയുമായി എത്തി.
Ummmm @CTCSquares - why are there shrimp tails in my cereal? (This is not a bit) pic.twitter.com/tTjiAdrnVp
— Jensen Karp (@JensenKarp) March 22, 2021
എന്നാൽ, പരാതി പറഞ്ഞ ഉപഭോക്താവിനോട് സിനമൻ ടോസ്റ്റ് ക്രഞ്ച് എന്ന കമ്പനി പ്രതികരിച്ച രീതി വിചിത്രമായിരുന്നു. ജെൻസന് കാർപ്പിന് ചെമ്മീൻ വാലുകൾ കിട്ടിയ ബോക്സിന് പകരം പുതിയ മറ്റൊരു ബോക്സ് നൽകാമെന്നാണ് അവർ ആദ്യം മറുപടി നൽകിയത്. എന്നാൽ, അത് അദ്ദേഹം നിഷേധിക്കുകയായിരുന്നു. പിന്നാലെ 'അദ്ദേഹം കണ്ടെത്തിയത് ചെമ്മീൻ വാലല്ല, പകരം പഞ്ചസാര അടിഞ്ഞുകൂടി രൂപപ്പെട്ട പദാർഥമാണ്' എന്നുമുള്ള അവകാശവാദവുമായി സിനമൻ കമ്പനിയെത്തിയതോടെ ജെൻസൻ പ്രകോപിതനായി.
We're sorry to see what you found! We would like to report this to our quality team and replace the box. Can you please send us a DM to collect more details? Thanks!
— Cinnamon Toast Crunch (@CTCSquares) March 22, 2021
ശേഷം, കണ്ടെത്തിയ ചെമ്മീൻ വാലുകൾ പരിശോധനക്കായി അയച്ചുനൽകണമെന്നായി അവരുടെ ആവശ്യം. അല്ലെങ്കിൽ സമീപത്തുള്ള പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി സ്ഥിരീകരിക്കാനും നിർദേശിച്ചു. ജെൻസന്‍റെ ട്വീറ്റ് വൈറലാകാൻ തുടങ്ങിയതോടെ അദ്ദേഹത്തിന് പിന്തുണയുമായി നിരവധിപേരെത്തി. ബോക്സ് ഒരിക്കൽ കൂടി പരിശോധിക്കാൻ ചിലർ ആവശ്യപ്പെടുകയും ചെയ്തു.
ട്വിറ്ററാട്ടികളുടെ ആവശ്യം പരിഗണിച്ച് ജെൻസൻ വാങ്ങിച്ച രണ്ട് ബോക്സുകളും കൂടുതൽ സൂക്ഷമമായി പരിശോധിച്ചു. പിന്നാലെ ചില വിചിത്ര വസ്തുക്കൾ കൂടി ലഭിക്കുകയും ചെയ്തു. അതിൽ ടൂത്ത് ബ്രഷിന്‍റെ സിൽക്കുനൂൽ പോലെ തോന്നിക്കുന്ന പദാർഥവും കറുത്ത നിറത്തിലുള്ള മറ്റ് ചില വസ്തുക്കളും കണ്ടെത്തിയതായി അദ്ദേഹം സ്ഥിരീകരിച്ചു. ഇതെല്ലാം കണ്ട നെറ്റിസൺസ് കമന്‍റ് ബോക്സിൽ ഞെട്ടൽ രേഖപ്പെടുത്തി രംഗത്തെത്തി. പലരും സിനമൻ എന്ന കമ്പനിയെ ട്രോളിക്കൊണ്ട് പോസ്റ്റുകൾ പ്രചരിപ്പിക്കാനും തുടങ്ങി.
We understand your concern. We promise you that our team will look into this and get to the bottom of it – but in the meantime, we want to do everything we can to make this right. We'll need further details to research.
— Cinnamon Toast Crunch (@CTCSquares) March 22, 2021
കാര്യങ്ങൾ കൂടുതൽ ഗൗരവത്തിലാകാൻ അധികസമയമെടുത്തില്ല. ഒരു ട്വിറ്റർ യൂസർ സിനമൻ കമ്പനിയുടെ സിറിയലിൽ കണ്ടെത്തിയ എല്ലാ സാധനങ്ങളും ഡി.എൻ.എ ടെസ്റ്റ് നടത്താൻ നിർദേശിച്ചു. അത് അംഗീകരിച്ച ജെൻസൻ കാർപ്, ഒരു കാർസിനോളജിസ്റ്റ് (ക്രസ്റ്റേഷ്യൻ ഗവേഷകൻ) മൈക്രോസ്കോപ്പി ഉപയോഗിച്ച് കണ്ടെത്തിയത് ചെമ്മീൻ തന്നെയാണോ എന്ന് തിരിച്ചറിയാൻ പോകുന്നതായി അറിയിച്ചു.
After further investigation with our team that closely examined the image, it appears to be an accumulation of the cinnamon sugar that sometimes can occur when ingredients aren't thoroughly blended. We assure you that there's no possibility of cross contamination with shrimp.
— Cinnamon Toast Crunch (@CTCSquares) March 22, 2021
Should I take MY shrimp tail to a lab? I'm all-in. pic.twitter.com/QCWuqCKgH6
— Jensen Karp (@JensenKarp) March 22, 2021
Also, many of the squares have black marks, and some are dyed red? And yes, I ate a bowl before noticing all this. pic.twitter.com/Y9WWmsTznP
— Jensen Karp (@JensenKarp) March 22, 2021
Stuff like this is all at the bottom of the bag, and what appears to be cooked ONTO some squares. Please be nice with your guesses l, because I will walk into traffic if I ate what I think it is... pic.twitter.com/Zs7ZDygTxA
— Jensen Karp (@JensenKarp) March 23, 2021
— Jacob Saylor ⚓ (@jacobsaylor) March 23, 2021
— Bobby Hundreds (@bobbyhundreds) March 23, 2021
Sorry, but I had to make this for you, @JensenKarp. pic.twitter.com/GoDmNSp0uY
— Miles McAlpin (@JMilesM) March 23, 2021
I regret to inform you that I have made Cinnamon Toast Crunch shrimp with charred pineapple habanero reduction. Sorry. I had to though, I really did. pic.twitter.com/JzYe7VMiBB
— Josh Scherer (@MythicalChef) March 23, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.