''ഒരു മുതലയെ കിട്ടിയിരുന്നെങ്കിൽ..." - അനശ്വര നടൻ ജയനെ കളിയാക്കി മിമിക്രിക്കാർ പറയുന്ന ഡയലോഗ് ആണിത്. ഒരു സിനിമയിൽ കൊച്ചുകുട്ടിയെ രക്ഷിക്കാൻ മുതലയുമായി മൽപ്പിടുത്തം നടത്തുന്ന ജയൻ്റെ സീനാണ് ഇതിന് ആധാരം. ഈ സീനിനെ അനുസ്മരിപ്പിക്കുന്ന ഫ്ലോറിഡയിൽ നടന്നൊരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
തൻ്റെ കുട്ടി വളർത്തുനായയെ ചീങ്കണ്ണിയുടെ വായിൽ നിന്ന് 74കാരൻ രക്ഷിക്കുന്ന വിഡിയോ ആണിത്. റിച്ചാർഡ് വിൽബാങ്ക്സ് ആണ് മൂന്നുമാസം പ്രായമായ ഗണ്ണർ എന്ന നായക്കുട്ടിയെ ചീങ്കണ്ണിയുടെ വായ പിടിച്ചകത്തി രക്ഷപ്പെടുത്തിയത്.
റിച്ചാർഡിൻ്റെ തന്നെ തോട്ടത്തിലൂടെ നടക്കുമ്പോൾ അവിടെയുള്ള കുളത്തിൽ നിന്നാണ് ചീങ്കണ്ണി പാഞ്ഞെത്തി ഗണ്ണറെ വായക്കുളളിലാക്കിയത്. നായക്കുട്ടിയുമായി കുളത്തിലേക്ക് പോയ ചീങ്കണ്ണിയെ റിച്ചാർഡ് പിന്നാലെ ചാടി പിടികൂടുകയായിരുന്നു.
രണ്ട് കൈയും ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് ചീങ്കണ്ണിയുടെ വായയിൽ നിന്ന് നായക്കുട്ടിയെ രക്ഷിക്കാനായത്. ഗണ്ണറിൻ്റെ അരയുടെ ഭാഗത്തും റിച്ചാർഡിൻ്റെ കൈകളിലും പരിക്കുണ്ട്. 'ദി ഡാർക്ക് സൈഡ് ഓഫ് നേച്വർ' എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വിഡിയോ ഉടൻ വൈറലാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.