മതുര: പ്രളയത്തിൽ വെള്ളം കയറിയ സ്കൂളിലെത്താൻ കുട്ടികളെക്കൊണ്ട് കസേര നിരത്തിക്കുകയും അതിന് മുകളിലുടെ നടന്നുവരികയും ചെയ്ത ടീച്ചർക്ക് സസ്പെൻഷൻ. വിഡിയോ വൈറലായതോടെയാണ് അധികൃതർ നടപടി എടുത്തത്. ഉത്തർപ്രദേശിലെ മതുരയിലാണ് സംഭവം. ഒരുകൂട്ടം കുട്ടികൾ ടീച്ചർക്ക് കസേരയിട്ടുകൊടുക്കുന്നതും അതിലൂടെ ടീച്ചർ നടന്നുവരുന്നതുമാണ് വിഡിയോയിലുള്ളത്. ബുധനാഴ്ച്ചയാണ് വിഡിയോ പുറത്തുവന്നത്. ബേസിക് ശിക്ഷാ അധികാരി നീതു സിങാണ് പല്ലവി എന്ന ടീച്ചറെ സസ്പെൻഡ് ചെയ്തതായി അറിയിച്ചത്.
A primary school teacher in UP's Mathura was suspended after she was seen climbing on chairs to cross the water logging outside the school. pic.twitter.com/F6uHkhFakm
— Piyush Rai (@Benarasiyaa) July 28, 2022
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.