യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് മന്ത്രി; ഇത്ര ദിവസമായിട്ടും ബാധിക്കാതിരുന്നത് ഇലക്ഷൻ കാരണമാണോ എന്ന് ട്രോളന്മാർ

വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വിലക്കയറ്റ ഭീതിയിലാണ് രാജ്യനിവാസികൾ. ഇന്ധനവിലയിലാണ് ഉടനൈയൊരു കുതിച്ചുചാട്ടം നാട്ടുകാർ പ്രതീക്ഷിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം കനത്തതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിനാകും എണ്ണവില സാക്ഷ്യംവഹിക്കുകയെന്നും അഭ്യൂഹങ്ങളുണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് എ​ണ്ണ​വി​ല അ​ന​ക്ക​മ​റ്റ് നി​ൽ​ക്കു​ന്ന​ത് ഇ​ന്നോ ഇ​ന്ന​ലെ​യോ തു​ട​ങ്ങി​യ കാ​ഴ്ച​യ​ല്ല. ദി​നം​പ്ര​തി ഉ​യ​ർ​ന്നു​കൊ​ണ്ടി​രു​ന്ന എ​ണ്ണ​വി​ല അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ സ്തം​ഭി​ച്ചു​നി​ൽ​ക്കാ​ൻ തു​ട​ങ്ങി​യ​താ​ണ്.


വോ​ട്ട​ർ​മാ​രു​ടെ ക​ണ്ണി​ൽ​പൊ​ടി​യി​ടു​ന്ന പ​തി​വു നാ​ട​ക​ത്തി​ന് ഏ​ഴാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പും പൂ​ർ​ത്തി​യായതോടെ അവസാനമാകും. ഇക്കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലെ വിദൂഷകരായ ട്രോളന്മാരുടെ ഇഷ്ടവിഷയമായിട്ടുണ്ട്. ദിവസങ്ങളായി കൂടാൻ പോകുന്ന ഇന്ധനവിലയെ ട്രോളുകളിലൂടെ നേരിടുകയാണിവർ. 'യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന്' കേന്ദ്ര മന്ത്രി പറഞ്ഞതും ട്രോളന്മാർ ഏറ്റെടുത്തു. യുദ്ധം തുടങ്ങിയിട്ട് കുറച്ചുദിവസമായി എന്നാണ് മന്ത്രിയെ അവർ ഓർമിപ്പിക്കുന്നത്. ഇലക്ഷൻ കാലത്ത് കൂടാതെ നിൽക്കുന്ന ഇന്ധനവിലയും ട്രോളന്മാരുടെ ഇഷ്ടവിഷയമാണ്.


വി​ല കൂ​ട്ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ൽ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ

പെ​ട്രോ​ളി​നും ഡീ​സ​ലി​നും വീ​ണ്ടും വി​ല കൂ​ട്ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. അ​വ​സാ​ന വോ​ട്ടും പെ​ട്ടി​യി​ൽ വീ​ണു ക​ഴി​യു​ന്ന​തോ​ടെ ലി​റ്റ​റി​ന് ഒ​മ്പ​തു രൂ​പ​യു​ടെ​യെ​ങ്കി​ലും വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. വോ​​ട്ടെ​ണ്ണു​ന്ന മാ​ർ​ച്ച് 10 വ​രെ​യൊ​ന്നും കാ​ത്തു​നി​ൽ​ക്കാ​നും ഇ​ട​യില്ലെന്നും വിവരമുണ്ട്. വോ​ട്ട് പെ​ട്ടി​യി​ൽ വീ​ണാ​ൽ പി​ന്നെ​ന്തി​ന് വെ​ച്ചു​താ​മ​സി​പ്പി​ക്ക​ണം എ​ന്ന​താ​ണ് സ​ർ​ക്കാർ കാ​ര്യം.


റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ ആ​ക്ര​മ​ണ​ത്തോ​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ൽ വി​ല 139 ഡോ​ള​ർ ക​ട​ന്നി​ട്ടു​ണ്ട്. ഇ​തി​ന്റെ മ​റ​പി​ടി​ച്ചാ​ണ് വി​ല ഉ​യ​ർ​ത്താ​നു​ള്ള നീ​ക്കം. ഇ​ന്ത്യ റ​ഷ്യ​യി​ൽ​നി​ന്ന് വ​ള​രെ കു​റ​ച്ച് ക്രൂ​ഡ് ഓ​യി​ലാ​ണ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. ക​​ഴി​ഞ്ഞ ന​വം​ബ​ർ ഒ​ടു​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​യു​ട​ൻ എ​ണ്ണ​വി​ല കു​തി​പ്പ് നി​ല​ച്ചി​രു​ന്നു. അ​തു​വ​രെ ദി​വ​സ​ക്ക​ണ​ക്കി​നാ​യി​രു​ന്നു വ​ർ​ധ​ന. ഇ​ട​ക്കെ​പ്പോ​ഴെ​ങ്കി​ലും ഒ​റ്റ​ക്കു​തി​പ്പ് ന​ട​ത്തു​മ്പോ​ൾ ഉ​യ​രു​മ്പോ​ഴു​ണ്ടാ​കു​ന്ന പ്ര​തി​ഷേ​ധം പോ​ലു​മി​ല്ലാ​തെ കാ​ര്യം സാ​ധി​ക്കാ​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ക​ണ്ട കു​റു​ക്കു​വ​ഴി​യാ​ണ് ദി​വ​സ​വും ചി​ല്ല​റ പൈ​സ വ​ർ​ധി​പ്പി​ക്ക​ൽ. അ​ങ്ങ​നെ മെ​ല്ലെ മെ​ല്ലെ ആ​രു​മ​റി​യാ​തെ പെ​ട്രോ​ളി​ന് ക​ത്തി​ക്ക​യ​റി​യ​ത് 18 മാ​സ​ത്തി​നു​ള്ളി​ൽ 36 രൂ​പ. ഡീ​സ​ലി​ന് 26.5 രൂ​പ​യും.













Tags:    
News Summary - Minister says war will affect fuel prices; The Trolls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.