മറ്റേതൊരു ജീവിയേക്കാളും മനുഷ്യന് തലവേദന ഉണ്ടാക്കുന്ന ഒന്നാണ് കുരങ്ങുകൾ. അതീവ തന്ത്രശാലികളായ ഇവരുടെ പ്രവർത്തികൾ പലപ്പോഴും വിഡിയോകളായി വൈറലാകാറുമുണ്ട്. അതുപോലൊന്നാണ് യു.പിയിലെ മഥുരയിലും സംഭവിച്ചു. മഥുര ജില്ലാ മജിസ്‌ട്രേറ്റ് നവനീത് സിങ് ചാഹലും ഉദ്യോഗസ്ഥ സംഘവും ഞായറാഴ്ച മഥുരയിലെ ബാങ്കെ ബിഹാരി ക്ഷേത്രത്തിൽ എത്തിയതായിരുന്നു. ജന്മാഷ്ടമി ദിനത്തിൽ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ടുപേർ മരിക്കാനിടയായ സംഭവം അന്വേഷിക്കാനാണ് മജിസ്ട്രേറ്റും സംഘവും എത്തിയത്.
മനുഷ്യരേക്കാളധികം കുരങ്ങുകൾ ഉള്ള പ്രദേശംകൂടിയാണ് മഥുരയും ക്ഷേത്ര പരിസരവും. മജിസ്ട്രേറ്റ് ഉദ്യോഗസ്ഥരോട് സംസാരിച്ച് നിൽക്കവേയാണ് ഒരു കുരങ്ങൻ പാഞ്ഞടുത്തതും അദ്ദേഹത്തിന്റെ കണ്ണട കവർന്ന് ഓടിയതും. ഒരു കെട്ടിടത്തിന് മുകളിൽ കണ്ണട കൊണ്ടുവെച്ച കുരങ്ങൻ അവിെടത്തന്നെ ഇരുന്നു. പ്രദേശത്ത് ധാരാളംപേർ തടിച്ചുകൂടിയിരുന്നു. അവരിൽ ആരോ ചിത്രീകരിച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. അവസാനം ഒരുവിധത്തിൽ എല്ലാവരും ചേർന്ന് കുരങ്ങന്റെ പക്കൽനിന്ന് കണ്ണട തിരികെ വാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.