ഫ്ലാറ്റിന്‍റെ ജനാലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ സാഹസികമായി ‘രക്ഷിക്കുന്ന’ യുവാക്കളുടെ വിഡിയോ വൈറലാകുന്നു. മഹാരാഷ്‌ട്രയിലെ താനെയിലാണ് സംഭവം. ജനൽ കമ്പിയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷിക്കാൻ രണ്ട് യുവാക്കളാണ് എത്തിയത്. യുവാക്കൾ അതിസാഹസികമായി പാമ്പിനെ അഴിക്കിടയിൽ നിന്നും പുറത്തേക്ക് തള്ളിയിടുന്നുണ്ട്. ദൂരെനിന്നും ആരോ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി.
ആൽബിനോ പെരുമ്പാമ്പിനെയാണ് വിഡിയോയിൽ കാണുന്നത്. വിഡിയോയെകുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നെറ്റിസൺസിനിടയിൽ ഉടലെടുത്തിരിക്കുന്നത്. ഇതൊരു പെറ്റ് ആൽബിനോ പൈത്തൺ ആണന്നാണ് ഒരുവിഭാഗം അഭിപ്രായപ്പെടുന്നത്. യുവാക്കൾ വളർത്തിയിരുന്ന പെരുമ്പാമ്പ് ജനാലയിൽകൂടി പുറത്ത് കടക്കാൻ ശ്രമിച്ചപ്പോൾ കുടുങ്ങിയതാകാമെന്നാണ് ഇവരുടെ അഭിപ്രായം.
എന്നാൽ ഒരു വിഭാഗം പറയുന്നത് ജനാലയിൽ കുടുങ്ങിയ പാമ്പിനെ യുവാക്കൾ രക്ഷിച്ചതാകാമെന്നാണ്. വിദേശങ്ങളിൽ പെരുമ്പാമ്പിനെ പെറ്റുകളായി വളർത്തുന്നത് സാധാരണമാണ്. പ്രായവും വലുപ്പവും അനുസരിച്ച്, വിദേശ പാമ്പുകൾക്ക് 10,000 മുതൽ ഒരു ലക്ഷം രൂപ വരെ വിലവരും.
A huge snake was spotted at a Thane Building, it was rescued by two brave persons, rescue video. 👇. #thane #mumbai pic.twitter.com/j2ZWrs9mR9
— Sneha (@QueenofThane) September 25, 2023
മഹാരാഷ്ട്ര വനംവകുപ്പ് സംഭവം നടന്ന കെട്ടിടത്തേയും യുവാക്കളേയും കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. താനെ, കുർള, ബൈക്കുള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ‘വിദേശ വന്യജീവി വ്യാപാരം ഗുരുതരമായ ആഗോള പ്രശ്നമാണ്. ഇത് നിയമവിരുദ്ധമാണ്. മൃഗങ്ങളെ കാട്ടിൽനിന്ന് വേട്ടയാടിയാണ് സംഭരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള പല ജീവിവർഗങ്ങളും വേട്ടയാടപ്പെടുകയും വിദേശങ്ങളിലേക്ക് കൈമാറുകയും ചെയ്യുന്നുണ്ട്’-താനെയിലെ ഓണററി വൈൽഡ് ലൈഫ് വാർഡനും എൻജിഒ റോ ഡബ്ല്യൂ പ്രസിഡന്റുമായ പവൻ ശർമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.