Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജനാലയിൽ കുടുങ്ങിയ പെരുമ്പാമ്പ്​,​ രക്ഷകരായി യുവാക്കൾ?; വിഡിയോയൊച്ചൊല്ലി വിവാദം
cancel
Homechevron_rightSocial Mediachevron_rightViralchevron_rightജനാലയിൽ കുടുങ്ങിയ...

ജനാലയിൽ കുടുങ്ങിയ പെരുമ്പാമ്പ്​,​ രക്ഷകരായി യുവാക്കൾ?; വിഡിയോയൊച്ചൊല്ലി വിവാദം

text_fields
bookmark_border

ഫ്ലാറ്റിന്‍റെ ജനാലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ സാഹസികമായി ‘രക്ഷിക്കുന്ന’ യുവാക്കളുടെ വിഡിയോ വൈറലാകുന്നു. മഹാരാഷ്‌ട്രയിലെ താനെയിലാണ്​ സംഭവം. ജനൽ കമ്പിയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷിക്കാൻ രണ്ട് യുവാക്കളാണ് എത്തിയത്. യുവാക്കൾ അതിസാഹസികമായി പാമ്പിനെ അഴിക്കിടയിൽ നിന്നും പുറത്തേക്ക്​ തള്ളിയിടുന്നുണ്ട്​. ദൂരെനിന്നും ആരോ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി.

ആൽബിനോ പെരുമ്പാമ്പിനെയാണ്​ വിഡിയോയിൽ കാണുന്നത്​. വിഡി​യോയെകുറിച്ച്​ വ്യത്യസ്തമായ അഭിപ്രായങ്ങളാണ്​ നെറ്റിസൺസിനിടയിൽ ഉടലെടുത്തിരിക്കുന്നത്​. ഇതൊരു പെറ്റ്​ ആൽബിനോ പൈത്തൺ ആണന്നാണ്​ ഒരുവിഭാഗം അഭിപ്രായപ്പെടുന്നത്​. യുവാക്കൾ വളർത്തിയിരുന്ന പെരുമ്പാമ്പ്​ ജനാലയിൽകൂടി പുറത്ത്​ കടക്കാൻ ശ്രമിച്ചപ്പോൾ കുടുങ്ങിയതാകാമെന്നാണ്​ ഇവരുടെ അഭിപ്രായം.

എന്നാൽ ഒരു വിഭാഗം പറയുന്നത്​ ജനാലയിൽ കുടുങ്ങിയ പാമ്പിനെ യുവാക്കൾ രക്ഷിച്ചതാകാമെന്നാണ്​. വിദേശങ്ങളിൽ പെരുമ്പാമ്പിനെ പെറ്റുകളായി വളർത്തുന്നത്​ സാധാരണമാണ്​. പ്രായവും വലുപ്പവും അനുസരിച്ച്, വിദേശ പാമ്പുകൾക്ക് 10,000 മുതൽ ഒരു ലക്ഷം രൂപ വരെ വിലവരും.

മഹാരാഷ്ട്ര വനംവകുപ്പ് സംഭവം നടന്ന കെട്ടിടത്തേയും യുവാക്കളേയും കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്​. താനെ, കുർള, ബൈക്കുള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ്​ അന്വേഷണം നടക്കുന്നത്​. ‘വിദേശ വന്യജീവി വ്യാപാരം ഗുരുതരമായ ആഗോള പ്രശ്നമാണ്. ഇത് നിയമവിരുദ്ധമാണ്. മൃഗങ്ങളെ കാട്ടിൽനിന്ന്​ വേട്ടയാടിയാണ് സംഭരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള പല ജീവിവർഗങ്ങളും വേട്ടയാടപ്പെടുകയും വിദേശങ്ങളിലേക്ക്​ കൈമാറുകയും ചെയ്യുന്നുണ്ട്​’-താനെയിലെ ഓണററി വൈൽഡ് ലൈഫ് വാർഡനും എൻജിഒ റോ ഡബ്ല്യൂ പ്രസിഡന്റുമായ പവൻ ശർമ്മ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SnakeviralvideoAlbino Python
News Summary - Mumbai: Video sparks concern over snakes kept as pets
Next Story