ന്യൂഡൽഹി: തൻെറ പരിപാലകനോടൊത്ത് വികൃതി കാണിക്കുകയും ജോലി െചയ്യാൻ സമ്മതിക്കാതെ ശല്യപ്പെടുത്തുകയും ചെയ്യുന്ന കുട്ടിയാനയുടെ കളികളാണിപ്പോൾ ട്വിറ്ററിൽ വൈറൽ. ഇന്ന് കണ്ട മനോഹരമായ ദൃശ്യമെന്ന്് അഭിപ്രായപ്പെട്ട് നിരവധിയാളുകൾ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
മൃഗശാലയിൽ തൻെറ അമ്മയോടൊപ്പം നിൽക്കുകയായിരുന്ന കുട്ടിയാന സമീപത്ത് നിലം ഒരുക്കുന്ന ജോലിയിലേർപ്പെട്ട പരിപാലകൻെറ അടുക്കലേക്ക് കളിക്കാനായി ചെല്ലുന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. എന്നാൽ തന്നെ ശല്യപ്പെടുത്തരുത് എന്ന ഭാവത്തിൽ അദ്ദേഹം ഓടിക്കുമ്പോൾ കുട്ടിയാന പോയി തൻെറ അമ്മയുടെ പിറകിൽ ഒളിക്കുന്നു. തൊട്ടടുത്ത നിമിഷം വീണ്ടും പരിപാലകന് അടുത്തേക്ക് തന്നെ പോകുകയാണ് കുട്ടിയാന.
അദ്ദേഹത്തിന് ചുറ്റും നടന്ന് തള്ളുകയും തൊട്ടുതൊട്ട് നടക്കുകയും ചെയ്യുന്നു. ജോലിയിൽ ശ്രദ്ധിക്കാൻ ശ്രമിക്കുന്ന പരിപാലകനെ അതിന് സമ്മതിക്കാതെ കുട്ടിയാന വികൃതി തുടരുകയാണ്. ഒടുവിൽ അദ്ദേഹത്തെ നിലത്ത് വീഴ്ത്തുന്നതിൽ വിജയിക്കുന്ന കുട്ടിയാന പിന്നെ എഴുന്നേൽക്കാനെ സമ്മതിക്കുന്നില്ല. ശരീരത്തിലൂടെ മറിഞ്ഞും മറ്റും വികൃതി തുടരുകയാണ് കുട്ടിക്കുറുമ്പൻ.
കുട്ടിയാനയുടെ സ്നേഹവും വികൃതിയും നിറയുന്ന വീഡിയോ പങ്കുവെച്ചവരിൽ ബോളിവുഡ് നടൻ അനുപം ഖേർ അടക്കം ഉൾപ്പെടുന്നു. സന്തോഷം നൽകുന്ന ദൃശ്യം, നിങ്ങളുടെ മുഖത്ത് സ്നേഹത്തിൻെറ ചിരി വിടർത്തുന്ന ദൃശ്യം എന്നെല്ലാമുള്ള കുറിപ്പോടെയാണ് ആളുകൾ വീഡിയോ പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.