ഇന്ത്യൻ സീരിയലുകളെ കളിയാക്കി നൈജീരിയൻ യുവാക്കൾ; വീഡിയോ കാണാം

‍യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ഇന്ത്യൻ സീരിയലുകൾ ലോകപ്രസിദ്ധമാണ്. ഭൂരിഭാഗം സീരിയലുകളിലെയും കഥാപാത്രങ്ങൾക്ക് സാധാരണ മനുഷ്യരുടെ ജീവിത സാഹചര്യങ്ങളുമായി ഒരു ബന്ധവുമുണ്ടാകില്ല.

പല സീരിയലുകളിലും നായകനും നായികയും തമ്മിലുള്ള പ്രണയരംഗങ്ങളെല്ലാം അനാവശ്യമായി വലിച്ചുവീട്ടി, അതിനാടകീയമായി അവതരിപ്പിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇത്തരം സീരിയലുകളെ സമൂഹമാധ്യമങ്ങളിൽ കണക്കിന് കളിയാക്കുന്നതും ട്രോളുന്നതും നിത്യസംഭവമാണ്.

ഇന്ത്യൻ സീരിയലുകളെ കളിയാക്കുന്ന സ്പൂഫ് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. നൈജീരിയൻ സ്വദേശികളായ മൂന്നു യുവാക്കളാണ് ഈ വീഡിയോ നിർമിച്ചിരിക്കുന്നത്. പോൾസ്കാറ്റ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

അഞ്ചു ദിവസം കൊണ്ട് 2.20 ലക്ഷം പേർ വീഡിയോ കാണുകയും നിരവധി പേർ ലൈക്കടിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോ കാണാം


Tags:    
News Summary - Nigerian creators make spoof video of Indian soap opera. Watch hilarious video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.