യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ​ശ്രമിച്ച മോഷ്ടാവിന് സംഭവിച്ചത് -വിഡിയോ

പട്ന: ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിന് കൊടുക്കേണ്ടി വന്നത് വലിയ വില. ട്രെയിനിന്റെ ജനാല വഴി യാ​ത്രക്കാരന്റെ മൊബൈൽ തട്ടിയെടുക്കാനാണ് ഇയാൾ ശ്രമിച്ചത്. എന്നാൽ കമ്പാർട്മെന്റിൽ ശ്രദ്ധയോടെ ഇരുന്ന യാത്രക്കാരൻ മോഷ്ടാവിനെ കൈയോടെ പിടികൂടി. മോഷ്ടാവിന്റെ കൈ യാത്രക്കാരൻ വിട്ടില്ല. തുടർന്ന് മോഷ്ടാവ് ഓടുന്ന ട്രെയിനിന്റെ ജനലയിൽ തൂങ്ങിക്കിടന്നു. ഒരു കിലോമീറ്ററോളമാണ് ഇയാളെയും കൊണ്ട് ട്രെയിൻ ഓടിയത്. മോഷ്ടാവിനെ അയാളുടെ കൂട്ടാളികൾ രക്ഷപ്പെടുത്തുന്നതിന് മുമ്പ്തന്നെ യാത്രക്കാർ ചേർന്ന് പിടികൂടി. ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണും മറ്റും മോഷണം പോകുന്നതിന് ​കുപ്രസിദ്ധിയാർജിച്ച ബിഹാറിലാണ് സംഭവം. യാത്രക്കാരിൽ ആരോ ആണ് ഈ വിഡിയോ പകർത്തിയത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണിത്.

2022ലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് സാഹെബ്പൂർ കമൽ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിരിക്കെ ജനാലയിലൂടെ യാത്രക്കാരന്റെ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു. ട്രെയിൻ സ്റ്റേഷൻ വിട്ടുപോകുമ്പോൾ അലറിവിളിച്ച യാത്രക്കാരൻ മോഷ്‍ടാവിന്റെ കൈയിൽ മുറുകെ പിടിച്ചു. അയാൾ 10 കിലോമീറ്റർ ദൂരമാണ് ട്രെയിനിൽ തൂങ്ങിക്കിടന്നത്. ഒടുവിൽ ട്രെയിൻ മറ്റൊരു സ്റ്റേഷനിൽ എത്താറായപ്പോഴാണ് യാത്രക്കാരൻ മോഷ്ടാവിന്റെ കൈയിലെ പിടികിട്ടത്. മോഷ്ടാവ് ഓടി രക്ഷപ്പെടുകയും ചെയ്തു.


Tags:    
News Summary - Passengers in Bihar hold thief through train window, drag him for 1 km

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.