ഒപ്പ് പൊതുവെ ഐഡന്റിറ്റിയുടെ അടയാളങ്ങളായാണ് കണക്കാകുന്നത്. പല രൂപത്തിലും ഭാഷയിലുമായി വ്യക്തികൾ ഒപ്പ് രേഖപ്പെടുത്താറുണ്ട്. ഇത്തരത്തിൽ ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉദ്യോഗസ്ഥന്റെ ഒപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്വാഭാവികമായി കാണുന്ന ഒപ്പുകളിൽ നിന്ന് വ്യത്യസ്തമായ ഈ ഒപ്പ് മുള്ളൻപന്നിയെ ഓർമിപ്പിക്കുന്നതായാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.
രമേശ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഒപ്പിന്‍റെ ചിത്രം പങ്കുവെക്കപ്പെട്ടത്.ചിത്രത്തിൽ നിന്നും ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം രജിസ്ട്രാറുടെ ഒപ്പാണെന്ന് മനസ്സിലാക്കാം.
"പല തരം ഒപ്പുകൾ കണ്ടിട്ടുണ്ടെങ്കിലും ഇതാണ് കൂട്ടത്തിൽ ഏറ്റവും മികച്ചത്" എന്നാണ് ചിത്രത്തിന് രമേശ് അടിക്കുറിപ്പെഴുതിയിരിക്കുന്നത്.
ഒപ്പിനെ അഭിനന്ദിച്ചും മറ്റു അഭിപ്രായങ്ങൾ പറഞ്ഞും നിരവധി പേർ ഈ ട്വീറ്റ് ആസ്വദിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥൻ തന്റെ പേന പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചതാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. എല്ലായ്പ്പോഴും അദ്ദേഹത്തിന് ഇതേ രീതിയിൽ ഒപ്പിടാന്‍ കഴിയുമോയെന്നാണ് മറ്റു ചിലർ ആശ്ചര്യപ്പെടുന്നത്.
ചിലത് കാണാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.