റിഹാനയെ ഫോ​ട്ടോഷോപ്പിലൂടെ പാക്​ അനുകൂലിയാക്കി സംഘ്​​പരിവാർ; പൊളിച്ചടുക്കി നെറ്റിസൺസ്​​

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്ത്​ നടക്കുന്ന കർഷക സമരങ്ങളെ പിന്തുണച്ച​ പോപ്​ ഗായിക റിഹാനയുടെ ട്വീറ്റ്​ അന്താരാഷ്​ട്ര തലത്തിൽ ചർച്ചയായിരുന്നു. അവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ്​ രംഗത്തെത്തിയത്​.

വിഷയം അന്താരാഷ്​ട്ര ശ്രദ്ധ നേടിയതിന്‍റെ അടിസ്​ഥാനത്തിൽ പ്രതിരോധിക്കാനായി സെലിബ്രിറ്റികളെയും കായിക താരങ്ങളെയും അണിനിരത്തി ​കേന്ദ്രം കാമ്പയിനിനും തുടക്കമിട്ടിരുന്നു. റിഹാനയുടെ മതവും പാകിസ്​താൻ ബന്ധവും ചികഞ്ഞ്​ സംഘ്​ പരിവാർ ഐ.ടി സെല്ലുകളും പണി തുടങ്ങിയിരുന്നു.

ഇതിന്​ പിന്നാലെയാണ്​ സ്​റ്റേഡിയത്തിൽ പാകിസ്​താനി പതാകുമായി നിൽക്കുന്ന റിഹാനയുടെ ചിത്രം സോഷ്യൽ മിഡിയയിൽ വ്യാപകമായി പ്രചരിച്ചത്​. ഇന്ത്യ വിരുദ്ധയായതിനാലാണ്​ റിഹാന കർഷക സമരത്തെ അനുകൂലിച്ചതെന്നായിരുന്നു​ വ്യാപക പ്രചാരണം.

ഉത്തർ പ്രദേശിൽ നിന്നുള്ള ബി.ജെ.പി നേതാവായ അഭിഷേക്​ മിശ്രയാണ്​ രിഹാനയുടെ പഴയ ട്വീറ്റുകൾ സഹിതം ഫോ​ട്ടോഷോപ്പ്​ ചിത്രം പങ്കു​െവച്ചത്​.

എന്നാൽ യഥാർഥത്തിൽ 2019 ക്രിക്കറ്റ്​ ലോകകപ്പിനിടെ വെസ്റ്റിൻഡീസ്​ ടീമിനെ പിന്തുണച്ച്​ കൊണ്ട്​ സ്​റ്റേഡിയത്തിലെത്തിയ റിഹാനയുടെ ചിത്രമാണ്​ ​ഫോ​ട്ടോഷോപ്പ്​ ചെയ്​ത്​ മാറ്റംവരുത്തിയത്​. വെസ്റ്റിൻഡീസ്​-ശ്രീലങ്ക മത്സരത്തിനിടെയായിരുന്നു ചിത്രമെടുത്തത്​.

ഇത്​ കണ്ടെത്തിയ നെറ്റിസൺസ്​ സംഘ്​ അനുകൂലികളുടെ നുണപ്രചാരണത്തിന്​ അന്ത്യം കുറിച്ചു. റിഹാനയുടെ ഈ ചിത്രം 2019 ജൂലൈ ഒന്നിന്​ രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിലിന്‍റെ (ഐ.സി.സി) ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്​.

2019 ജൂലൈയിൽ ഇംഗ്ലണ്ടിലെ ചെസ്റ്റ​ർ ​െല സ്​ട്രീറ്റിൽ റിഹാന കളികാണാനെത്തിയ മാധ്യമ വാർത്തകളും തെളിവായി ഉയർത്തിക്കാണിക്കപ്പെട്ടു. വൈറൽ ഫോ​ട്ടോയിൽ കാണുന്ന അതേ വസ്​ത്രത്തിൽ റിഹാന സ്​റ്റേഡിയത്തിൽ നിൽക്കുന്ന ചിത്രം ​െവസ്റ്റിൻഡീസ്​ ക്രിക്കറ്റിന്‍റെ ട്വിറ്റർ അക്കൗണ്ടിലും കാണാം. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.