ന്യൂയോർക്ക്: ബോധരഹിതനായി സബ്വേ ട്രാക്കിലേക്ക് വീണയാളെ രക്ഷപെടുത്തുന്ന പൊലീസുകാരന്‍റെയും സഹയാത്രികന്‍റെയും വിഡിയോ വൈറൽ.
അപസ്മാരം വന്നാണ് ജെസ്സി ബ്രാഞ്ച് ട്രാക്കിൽ ബോധരഹിതനായി വീണത്. ഒരുമിനിറ്റ് സമയത്തിന്‍റെ ഇടവേളയിൽ പൊലീസുകാരനായ ലൂഡിൻ ലോപസ് നടത്തിയ ഇടപെടലാണ് ബ്രാഞ്ചിനെ രണ്ടാം ജന്മം നൽകിയത്.
ബ്രാഞ്ച് ബോധംകെട്ട് ട്രാക്കിൽ വീഴുന്നത് കണ്ട പൊലീസുകാരൻ ഒട്ടും അമാന്തം കാണിക്കാതെ സബ്വേ ട്രാക്കിലേക്ക് ചാടി. വീണ് കിടന്നയാളെ എഴുന്നേൽപ്പിക്കാൻ ലോപസ് ശ്രമിച്ചെങ്കിലും ഒറ്റക്ക് അയാൾക്ക് അത് ശ്രമകരമായിരുന്നു. ഇതുകണ്ട സഹയാത്രികരിൽ ഒരാൾ ട്രാക്കിലേക്ക് ചാടി ലോപസിനെ സഹായിക്കുകയായിരുന്നു.
ഇരുവരും ചേർന്ന് ബ്രാഞ്ചിനെ പൊക്കി എടുത്ത് പ്ലാറ്റ്ഫോമിലേക്ക് കയറ്റി. ഉടൻ ട്രാക്കിലേക്ക് ചാടിക്കയറിയ ഇരുവരും ട്രെയിനിന് മുന്നിൽ പെടാതെ രക്ഷപെട്ടു.
ന്യൂയോർക്ക് പൊലീസ് ഡിപാർട്മെന്റ് (എൻ.വൈ.പി.ഡി) ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം രണ്ടര ലക്ഷത്തിലേറെ പേരാണ് കണ്ടത്. പൊലീസുകാരന്‍റെയും സഹായിക്കാനായി ചാടിയ വ്യക്തിയുടെയും ധീരതയെ വാഴ്ത്തുകയാണ് സൈബർ ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.