റീൽ ചിത്രീകരിക്കാനായി കൗമാരക്കാരുടെ അതിസാഹസികത; വൈറൽ വിഡിയോക്കെതിരെ രൂക്ഷ വിമർശനം

പുണെ: ആളുകളെ ആകർഷിക്കാനായി വ്യത്യസ്ത തരത്തിൽ യുവജനങ്ങൾ റീൽ വിഡിയോ ചിത്രീകരിക്കുന്നത് സർവ സാധാരണമാണ്. എന്നാൽ, ജീവഹാനി സംഭവിക്കാൻ സാധ്യതയുള്ള തരത്തിൽ വിഡിയോ ചിത്രീകരിക്കുന്നതിനെ ആരും പിന്തുണക്കാറില്ല. മഹാരാഷ്ട്ര പുണെ സ്വദേശികളായ രണ്ട് കൗമാരക്കാർ തങ്ങളുടെ ജീവൻ പണയപ്പെടുത്തി ചിത്രീകരിച്ച ഇൻസ്റ്റാഗ്രാം റീൽ ആണ് സമൂഹമാധ്യമങ്ങൾ വ്യാപക ചർച്ചയായിട്ടുള്ളത്. 

കോട്ട പോലെയുള്ള ഒരു കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ഒരു പെൺകുട്ടി തൂങ്ങിക്കിടക്കുന്നതാണ് റീലിൽ കാണുന്നത്. കെട്ടിടത്തിന്‍റെ അരികിൽ നിന്ന് പെൺകുട്ടിയുടെ കൈ ആൺകുട്ടി പിടിച്ചിട്ടുണ്ട്. സുഹൃത്തായ മറ്റൊരാൾ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ ചിത്രീകരിക്കുന്നതും കാണാം. വലിയ കല്ലുകൾ നിറഞ്ഞ സ്ഥലത്താണ് കൗമാരാക്കാരായ നാലംഗ സംഘം റീൽ ചിത്രീകരണത്തിൽ ഏർപ്പെട്ടത്.

സുരക്ഷാ മുൻകരുതലില്ലാതെ അപകടകരമായ നിലയിൽ റീൽ ചിത്രീകരിച്ചതിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കൾ കൗമാരക്കാർക്കെതിരെ അറസ്റ്റ് അടക്കമുള്ള ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.

'ദയവായി ഇത് പരിശോധിക്കുക, ഇത് അപകടകരവും സംഭവിക്കാൻ കാത്തിരിക്കുന്ന ഒരു ദുരന്തവുമാണ്'. 'മറ്റുള്ളവർക്കുള്ള മുന്നറിയിപ്പായി ഇവരെ ജയിലിലടക്കണം. സമൂഹ മാധ്യമങ്ങളിലെ വ്യാജ ലൈക്കുകൾക്കും ജനപ്രീതിക്കും വേണ്ടി എന്തിനാണ് ഈ അഭിനിവേശം'.

'ഇത്തരം രംഗങ്ങൾ കാണിക്കുന്ന സിനിമകളിൽ പോലും അവർ വി.എഫ്.എക്സ് ഉപയോഗിക്കുന്നു. പ്രമുഖ സിനിമ താരങ്ങൾ ഹാർനെസ് ഉപയോഗിക്കുന്നു. ആരാണ് ഈ മിണ്ടാപ്രാണികൾ, എന്തുകൊണ്ടാണ് ഇവരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത്' -എന്നിങ്ങനെയാണ് കമന്‍റുകൾ.

Tags:    
News Summary - Pune teen hangs from edge of a building to film reel -Viral video triggers outrage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.