പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തൃണമൂൽ കോൺഗ്രസ് എം.പി സുദീപ് ബന്ധോപാധ്യായയും ഒരുമിച്ചുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തൃണമൂൽ എം.പിയെ രാജ്നാഥ് സിങ്ങ് 'ഞെട്ടിക്കുന്ന' വിഡിയോയാണ് വൈറലാകുന്നത്. ഇന്ധനവില വർധനവിനെതിരെ എം.പി സംസാരിച്ചുകൊണ്ടിരിക്കേ പിന്നിലൂടെയെത്തിയാണ് രാജ്നാഥ് സിങ്ങിന്‍റെ 'ഞെട്ടിക്കൽ'.
ഇന്ധനവില വർധനക്കെതിരെ സുദീപ് ബന്ധോപാധ്യായ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് പിന്നിൽ നിന്നും രാജ്നാഥ് സിങ് നടന്നുവരുന്നത്. തൃണമൂൽ എം.പിയുടെ പിന്നിലേക്ക് നടന്നടുത്ത മന്ത്രി എം.പിയുടെ ഇരുതോളിലും തട്ടിയ ശേഷം ഒരു വശത്തേക്ക് മാറുകയായിരുന്നു. തന്നെ തട്ടിയതാരെന്നറിയാതെ തിരിഞ്ഞുനോക്കുന്ന സുദീപ് ബന്ധോപാധ്യായ രാജ്നാഥ് സിങ്ങിനെ കണ്ട് ആശ്ചര്യത്തോടെ ചിരിക്കുന്നുണ്ട്.
താങ്കൾ തുടർന്നോളൂ എന്ന് പറഞ്ഞ് രാജ്നാഥ് സിങ് കടന്നുപോകുകയും ചെയ്യുന്നു. 'മനോഹരമായ വിഡിയോ' എന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും കമന്‍റ് ചെയ്തത്. അതേസമയം, നോട്ട് നിരോധിച്ച് രാജ്യത്തെയാകെ ഞെട്ടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമെത്താൻ രാജ്നാഥ് സിങ്ങിന്‍റെ ഞെട്ടിക്കലിന് സാധിക്കില്ലെന്നും ചിലർ സരസമായി കമന്‍റ് ചെയ്യുന്നു.
വിഡിയോ കാണാം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.