ശരീരത്തിന് ഉൻമേഷം ലഭിക്കാൻ മസാജ് നല്ലതാണ്. മസാജ് ചെയ്യുന്നത് പക്ഷേ, പാമ്പുകൾ ആയാലോ! ഈജിപ്ത്തിലെ കെയ്റോയിലുള്ള ഒരു സ്പായിലാണ് പാമ്പുകളെ ഉപയോഗിച്ച് മസാജ് ചെയ്യുന്നത്. ഇതിന്‍റെ വിഡിയോ വൈറലാകാൻ അധികനേരം വേണ്ടി വന്നുമില്ല.
പെരുമ്പാമ്പ് ഉൾപ്പെെട വിഷമില്ലാത്ത 28 ഇനം പാമ്പുകളെയാണ് മസാജിനായി ഉപയോഗിക്കുന്നത്. ആദ്യം കസ്റ്റമറുടെ ശരീരത്തിൽ എണ്ണ തേച്ച് പിടിപ്പിക്കും. പിന്നാലെ പല ഇനം പാമ്പുകളെ ശരീരത്തിലേക്ക് കയറ്റിവിടും. ഇവ ഇഴഞ്ഞുനീങ്ങിയാണ് മസാജ് ചെയ്യുന്നത്. അരമണിക്കൂറാണ് മസാജിന്‍റെ ദൈർഘ്യം. ഇതിന് ആറ് ഡോളറാണ് ഈടാക്കുന്നത്.
പാമ്പ് മസാജിലൂടെ സന്ധികളിലെയും പേശികളിലെയും വേദന മാറുമെന്നും ആശ്വാസവും ഉന്മേഷവും ലഭിക്കുമെന്നാണ് സ്പാ ഉടമ സഫ്വത് സെദ്കി അവകാശപ്പെടുന്നത്. ശരീരത്തിലെ രക്തയോട്ടം കൂടാനും ഇത് കാരണമാകും. ശാരീരികവും മാനസികവുമായ ഉൻമേഷവും ഇതിലൂടെ ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു.
'പാമ്പുകളെ ശരീരത്തിലേക്ക് കയറ്റി വിട്ടപ്പോൾ ആദ്യം എനിക്ക് ഭയങ്കര പേടി തോന്നി. പക്ഷേ, േപടിയും ടെൻഷനും എല്ലാം ക്രമേണ മാറുകയും ഞാൻ അത് ആസ്വദിക്കുകയും ചെയ്തു' -മസാജിന് ശേഷം ദിയാ സെയ്ൻ എന്നയാൾ പറഞ്ഞ വാക്കുകളാണിത്. എന്തായാലും അൽപം മനക്കരുത്ത് ഇല്ലാത്തവർ ഈ പണിക്ക് പോകേണ്ടയെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
This massage at a Cairo spa is not for the faint-hearted pic.twitter.com/YWAsHrHn1e
— Reuters (@Reuters) December 29, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.