'അവിടുന്നും തലേം കുത്തി തലേം കുത്തി ചാടേണ്ടേ' എന്ന് നമ്മൾ പാടുകയല്ലേയുള്ളൂ. അത് ചെയ്തു കാണിക്കുകയാണ് മംഗോളിയയിലെ ഈ ഹിമപ്പുലി. മാനിൻെറ പിന്നാലെ ഓടി പിടികൂടുന്ന പുലി ഉയരത്തിൽ നിന്ന് താഴെ വീണിട്ടും പിടി വിടുന്നില്ല. ഇരയുമായി പല തവണ ഉരുണ്ടു മറിഞ്ഞിട്ടും പിടി വിടാത്ത പുലിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
മഞ്ഞുമൂടി കിടക്കുന്ന മംഗോളിയയിലെ ഗോബി മരുഭൂമിയിൽ നിന്നും പകർത്തിയ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ ആണ്. 66,000ത്തിലേറെ പേർ വിഡിയോ കണ്ടുകഴിഞ്ഞു. മേഞ്ഞുകൊണ്ടിരിക്കുന്ന മാൻകൂട്ടത്തിനിടയിലേക്ക് പുലി ഓടി വരുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്.
മാനിൻെറ പുറത്തേക്കുചാടി പിടിക്കുന്നതിനൊപ്പം തന്നെ പുലി ഇരയുമായി താഴേക്ക് പതിക്കുകയാണ്. രക്ഷപ്പെടാനുള്ള മാനിൻെറയും പിടിവിടാതിരിക്കാനുള്ള പുലിയുടെയും ശ്രമത്തിനിടെ പല തവണ താഴേക്ക് ഉരുണ്ടുപിടഞ്ഞ് പോകുന്നുണ്ട് ഇരുവരും. പക്ഷേ, താഴെ എത്തുേമ്പാഴും മാനിൻെറ കഴുത്തിൽനിന്ന് പുലി പിടി വിട്ടിരുന്നില്ല.
വേഗവും ചുറുചുറുക്കും ശക്തിയുമുള്ള പുലികൾ പർവതത്തിലെ ചെകുത്താന്മാരാണെന്ന പ്രവീണിൻെറ തലക്കെട്ടിനെ ശരിവെക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
Now that's a real leap of faith! https://t.co/5Bhe0Tm9qj
— Nikhil Jacob (@nikhil_a_jacob) August 5, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.