ശ്രീലങ്കയിൽ വർഷാവർഷം നടക്കാറുള്ള പട്ടം പറത്തൽ മത്സരത്തിനിടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജഫ്നയിലെ പോയിൻറ് പെഡ്രോയിൽ തായ് പൊങ്കലിെൻറ ഭാഗമായി നടന്ന മത്സരത്തിൽ ആറംഗ സംഘം ചേർന്ന് ചണക്കയർ കൊണ്ട് കെട്ടിയ കൂറ്റൻ പട്ടം പറത്താൻ ശ്രമിക്കുകയായിരുന്നു.
പട്ടം മുകളിലേക്ക് ഉയരാൻ തുടങ്ങിയപ്പോൾ ഒരാളൊഴികെ ബാക്കി അഞ്ചുപേരും കയറിൽ നിന്ന് പിടിവിട്ടു. കയറിൽ മുറുകെ പിടിച്ച യുവാവിനെയും കൊണ്ട് പട്ടം മുകളിലേക്ക് പെട്ടന്ന് കുതിച്ചു. 30 അടി ഉയരത്തിലെത്തിയ യുവാവ് ഒരു മിനിറ്റോളം വായുവിൽ കയറും പിടിച്ച് തൂങ്ങിക്കിടന്നു.
ഒടുവിൽ പതിയെ താഴേക്ക് വരികയും അപകടം കുറഞ്ഞ ഉയരത്തിലെത്തിയപ്പോൾ താഴേക്ക് ചാടി പരിക്കില്ലാതെ രക്ഷപ്പെടുകയും ചെയ്തു. കൂറ്റൻപട്ടം യുവാവിനെയും കൊണ്ട് വായുവിലേക്ക് ഉയരാൻ തുടങ്ങിയപ്പോൾ തന്നെ സുഹൃത്തുക്കൾ കയറിൽ നിന്ന് പിടിവിടാൻ വിളിച്ചുപറഞ്ഞിരുന്നു. സംഭവത്തിെൻറ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.