'ഹം തും ഏക്​ കമ​രേ മേം ബന്ത്​ ഹോ'- ടോയ്​ലറ്റിൽ കുടുങ്ങി പുള്ളിപ്പുലിയും നായയും; പിന്നീട്​ കാമറക്കുനേരെ കുതിച്ചുചാടി പുലി

പുള്ളിപ്പുലിയും തെരുവുനായയും ടോയ്​ലറ്റിൽ കുടുങ്ങിയത്​ ഏഴ്​ മണിക്കൂർ. കർണാടകയിലെ ബിലിനെ​െള ഗ്രാമത്തിലാണ്​ നാട്ടുകാരെയും അധികൃതരെയും ആകാംക്ഷയുടെ മുൾമുനയിലാക്കിയ സംഭവം അരങ്ങേറിയത്​. പുള്ളിപ്പുലിയെ വലയിൽ കുടുക്കാനുള്ള വനംവകുപ്പിന്‍റെ ശ്രമങ്ങൾ വിഫലമായി. വല​ പൊട്ടിച്ച്​ രക്ഷപ്പെട്ട പുലി കാട്ടിലേക്ക്​ ഓടി മറഞ്ഞു. നായയെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്​തു.

തെരുവുനായ​െയ പുള്ളിപ്പുലി ഓടിച്ച്​ ടോയ്​ലറ്റിനുള്ളിൽ കയറ്റുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴ്​ മണിയോടെയായിരുന്നു ഇത്​. പുലിയുടെ വാൽ പുറത്തുകണ്ട ഗ്രാമീണരിൽ ഒരാൾ അതിനെ കുടുക്കാനായി ടോയ്​ലറ്റിന്‍റെ വാതിൽ പുറത്തുനിന്ന്​ പൂട്ടിയ ശേഷം പൊലീസിനെയും വനംവകുപ്പ്​ ഉദ്യോഗസ്​ഥരെയും വിവരമറിയിച്ചു. പുലിയെ പിടികൂടാൻ ശ്രമങ്ങൾ നടക്കുന്നതിനിടെ​ വെന്‍റിലേറ്ററിലൂടെ നോക്കിയപ്പോളാണ്​ ടോയ്​ലറ്റിനുള്ളിൽ നായയും ഉണ്ടെന്ന്​ മനസ്സിലായത്​. സംഭവമറിഞ്ഞ്​ നാട്ടുകാരും ചുറ്റും കൂടി.

പുള്ളിപ്പുലി ഒരു മൂലയിലും നായ മറ്റൊരു മൂലയിലുമാണ്​ ഇരുന്നിരുന്നത്​. മയക്ക​ുവെടി വെച്ച്​ പുലിയെ പിടിച്ച്​ കാട്ടിൽ വിടാൻ വനപാലകർ ശ്രമംനടത്തി. അതിനായി ടോയ്​ലറ്റിന്‍റെ മേൽക്കൂരയിലെ ആസ്​ബെസ്​റ്റോസ്​ ഷീറ്റ്​​ മാറ്റി വനപാലകർ ഷീറ്റ്​ വിരിച്ചു. ഉച്ചകഴിഞ്ഞ്​ രണ്ട്​ മണിയോടെ വലയും പൊട്ടിച്ച്​ കുതിച്ചുചാടിയ പുലി കാട്ടിലേക്ക്​ കടന്നുകളയുകയായിരുന്നു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.