വഴിയിൽ കുടുങ്ങിയ സഹോദരങ്ങൾക്ക് സ്വന്തം വണ്ടിയിലെ പെട്രോൾ പകുത്ത് നൽകി ഡെലിവറി ബോയ്; കൈയ്യടിച്ച് സോഷ്യൽ മീഡിയ

മുംബൈ: പാരസ്പര സഹായങ്ങളിലും കരുണയിലുമാണ് നമ്മൾ മനുഷ്യത്വത്തെ നിർവചിക്കാറുള്ളത്. പലപ്പോഴും സ്വാർഥ താൽപര്യങ്ങളിലും തിരക്കുകളിലും പെട്ട് നമ്മൾ സ്വയം മറന്നുകളയുന്ന ഈ സഹാനൂഭൂതിയൊക്കെ അപൂർവ്വ കഥകളായാണ് ഇന്ന് അവതരിക്കപ്പെടുന്നത്. ഇത്തരത്തിൽ മനസ്സ് നിറക്കുന്ന ഒരു അനുഭവകഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് മുംബൈ സ്വദേശിനിയായ അക്ഷിത ചംഗൻ.

അർധരാത്രിയിൽ വണ്ടിയിൽ പെട്രോൾ തീർന്നതിനെ തുടർന്ന് അക്ഷിതയും സഹോദരനും നടുറോഡിൽ കുടുങ്ങുന്നു. സമയം വൈകിയതിനാൽ റോഡിൽ സഹായത്തിനായി ആരും തന്നെയില്ല. എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുന്ന അവരുടെ മുന്നിലേക്ക് ഒരു ഡെലിവറി ബോയ് കടന്നു വരുന്നു. അയാൾ ഓർഡർ സ്വീകരിച്ച് ഭ‍ക്ഷണമെത്തിക്കാനുള്ള തിരക്കിലായിരുന്നു. പക്ഷേ ഈ സാഹചര്യത്തിൽ ഇവരെ സഹായിക്കാതെ പോകാനും അയാൾക്ക് തോന്നിയില്ല.

അയാൾ തന്‍റെ കുപ്പിയിലെ വെള്ളം കളഞ്ഞ് തന്‍റെ ബൈക്കിൽ നിന്ന് അതിലേക്ക് പെട്രോൾ നിറയ്ക്കാന്‍റ തുടങ്ങി. 'അടുത്തുള്ള പെട്രോൾ പമ്പിലെത്താനുള്ള പെട്രോൾ ഇതിലുണ്ട്'- നേരിയ പുഞ്ചിരിയോടെ അയാൾ കുപ്പി അവർക്ക് നൽകി. ഓർഡർ ചെയ്ത ഭക്ഷണം സമയത്തിന് എത്തിക്കേണ്ടതിനാൽ അയാൾ വേഗം മടങ്ങി.

നിരവധി ഡെലിവറി ഹീറോസിന്‍റെ കഥകൾ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് അത്തരമൊരു കഥക്ക് സാക്ഷിയാകുന്നതെന്ന് അക്ഷിത ചംഗൻ കുറിപ്പിൽ പറയുന്നു. സ്വിഗ്ഗി ഡെലിവറി ബോയ് റോഷൻ ദൽവിയെ ദൈവദൂതനെന്നാണ് അക്ഷിത കുറിപ്പിൽ പരാമർശിക്കുന്നത്.

പോസ്റ്റ് കാണാം




 




തിരക്കുകളുടെയും സമയമില്ലായ്മയുടെയും മുടന്തന്‍ ന്യായങ്ങൾ പറഞ്ഞ് നമ്മൾ ചെയ്യാതെ പോയ പല കാര്യങ്ങളിലേക്കും ഈ കുറിപ്പ് ശ്രദ്ധ തിരിക്കുന്നു. നിരവധിയാളുകൾ റോഷൻ ദൽവിയെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

Tags:    
News Summary - Swiggy delivery boy gives petrol from his own bike to strangers stranded at night. Viral post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.