ലോകം മുഴുവൻ ഫുട്ബാൾ ലഹരിയിലാണ്. ഇഷ്ട ടീമുകളുടെ ഫ്ലക്സുകൾ സ്ഥാപിച്ചും പ്രിയപ്പെട്ട താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചുമല്ലാം ഫുട്ബാൾ ആരാധകർ ലോകകപ്പ് ആഘോഷമാക്കുകയാണ്. 'ഫിഫ തെരുവി'ൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ഒറ്റനോട്ടത്തിൽ കേരളമാണെന്ന് തോന്നുമെങ്കിലും ഈ ഫിഫ തെരുവ് പശ്ചിമ ബംഗാളിലാണ്. ക്രിസ്റ്റ്യാനോയുടേയും മെസ്സിയുടേയും ഇന്ത്യയുടെ സ്വന്തം സുനിൽ ഛേത്രിയുടേയുമെല്ലാം പോസ്റ്ററുകളും പെയ്ന്‍റിങ്ങുകളുമെല്ലാം തെരുവിന്‍റെ ചുമരുകളിലുണ്ട്. തോരണങ്ങൾ കൊണ്ട് തെരുവ് മുഴുവൻ അലങ്കരിച്ചിട്ടുമുണ്ട്. അർജന്‍റീനയുടെയും ബ്രസീലിന്‍റേയും ജഴ്സികൾ ധരിച്ച് തെരുവുകളിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികളെ വിഡിയോയിൽ കാണാം.
കൊൽക്കത്തിയിലെ ഫിഫ തെരുവ് എന്ന കുറിപ്പോടെ സത്തം ബന്ധോപാധ്യയാണ് ഫുട്ബാൾ തെരുവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഗിരീഷ് പാർക്ക് മെട്രോ സ്റ്റേഷന് സമീപമാണ് ഈ തെരുവ് സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.