ന്യൂഡൽഹി: പ്ലേസ്കൂൾ വിടുേമ്പാൾ കുട്ടികളെയും കൂട്ടി രക്ഷിതാക്കൾ വരുന്നതുപോലെ തോന്നും ഇൗ വിഡിയോ. ഗുജറാത്തിലെ ഗിർ വനത്തിൽ സിംഹങ്ങൾ കുട്ടികളുമായി നടന്നുവരുന്ന വിഡിയോ ലോക സിംഹദിനത്തിൽ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.
ഇന്ത്യന്‍ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ആണ് ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്. 'സിംഹങ്ങൾ കൂട്ടമായി നടക്കുന്നതിെൻറ ഇത്ര മനോഹരമായ വിഡിയോ ഇതിനുമുമ്പ് കണ്ടിട്ടുണ്ടാവില്ല. അവർ ലോക സിംഹദിനം ആഘോഷിക്കാൻ പോകുകയാണ്' എന്ന കാപ്ഷനോടെ പങ്കുവെച്ച രണ്ടര ലക്ഷത്തോളം പേരാണ് കണ്ടത്.
കൂട്ടമായി പോകുന്നതിനിടെ ഒരു കാട്ടുചോലയിൽനിന്ന് പെൺസിംഹങ്ങളും കുട്ടി സിംഹങ്ങളും വെള്ളം കുടിക്കുന്നതും വിഡിയോയിൽകാണാം.
Have your ever seen such beautiful pride of lions. They are going for #worldlionday2020 celebration with @dcfsasangir. pic.twitter.com/IxcF0uwwho
— Parveen Kaswan, IFS (@ParveenKaswan) August 9, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.