ആകാശത്ത് വർണ്ണക്കാഴ്ചകളൊരുക്കുന്ന വെടിക്കെട്ടുകളുടെ വിഡിയോകൾക്ക് സാമൂഹമാധ്യമങ്ങളിൽ ധാരാളം ആരാധകരുണ്ട്. എന്നാൽ നടുറോഡിൽ വെടിക്കെട്ട് നടന്നാലോ? അമേരിക്കയിലെ ന്യൂജേഴ്സിയിലെ ഹെവേയിലുണ്ടായ ഒരു വെടിക്കെട്ടിന്‍റെ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ജൂലൈ 4ന് യു.എസ് സ്വാതന്ത്ര്യ ദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ന്യൂജേഴ്സിയിലെ അന്താരാഷ്ട്ര ഹൈവേയിൽ ഈ അപ്രതീക്ഷിത വെടിക്കെട്ട് നടന്നത്.
ഞായറാഴ്ച പുലർച്ചെയോടെയാണ് 4,500 കിലോ പടക്കങ്ങൾ കൊണ്ടുപോയ ട്രക്കിന് തീപിടിച്ചത്. ടയർ കത്തുന്നത് കണ്ട ഡ്രൈവർ ട്രക്ക് നിർത്തുകയായിരുന്നെന്നും സംഭവത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണെന്നും പൊലീസ് പറഞ്ഞു. ഹൈവേയിൽ ഈ അപ്രതീക്ഷ വെടിക്കെട്ട് കണ്ടതോടെ യാത്രക്കാർ സംഭവം ഫോണിൽ പകർത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയുമായിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ, ഒഹായോയിൽ സമാനമായ ഒരു സംഭവം നടന്നിരുന്നു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അജ്ഞാതർ വലിയ പടക്കം ട്രക്കിലേക്ക് എറിഞ്ഞതാണ് സ്ഫോടനത്തിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.