മുംബൈ: ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് അപകടം ഒഴിവാക്കാൻ മൂന്ന് കിലോമീറ്ററിലധികം ദൂരം റിവേഴ്സ് ഗിയറിൽ വണ്ടിയോടിച്ച ട്രക്ക് ഡ്രൈവറുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. മഹാരാഷ്ട്രയിലെ ജൽന-സില്ലോഡ് റോഡിലാണ് സംഭവമെന്നാണ് റിപ്പോർട്ട്.
റിവേഴ്സ് ഗിയറിൽ പിറകോട്ട് പോകുന്ന ട്രക്ക് ഡ്രൈവറെ സഹായിക്കാനായി ചില ൈബക്കുകാരും കൂടെ പോകുന്നത് വിഡിയോയിൽ കാണാം. എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് അപായ സൂചന നൽകുകയാണ് ബൈക്കുകാർ ചെയ്യുന്നത്.
ഒഴിഞ്ഞു കിടക്കുന്ന ഒരു പാടശേഖരത്തിൽ എത്തുന്ന വരേ ഡ്രൈവർ വണ്ടി പിറകോട്ടോടിച്ചു. പരുപരുപ്പാർന്ന പാടത്തിലേക്ക് ഇറക്കിയതോടെ വാഹനത്തിെൻറ വേഗത നിയന്ത്രിച്ച് നിർത്താൻ ഡ്രൈവർക്ക് സാധിച്ചു.
ഡ്രൈവറുടെ മനസ്സാന്നിധ്യവും ബൈക്ക് യാത്രികരുടെ സമയോചിതമായ ഇടപെടലും വൻ അപകടം ഒഴിവാക്കി. ജനുവരിയിൽ സോഷ്യൽ മീഡിയയിൽ ആദ്യം പ്രത്യക്ഷപ്പെട്ട വിഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. 13 ലക്ഷത്തിലധികം തവണയാണ് വിഡിയോ ആളുകൾ കണ്ടത്.
ഇത്തരമൊരു അവസ്ഥ നിങ്ങൾക്കും വരികയാണെങ്കിൽ ഒരിക്കലും പരിഭ്രാന്തരാകരുത്. ആദ്യം ആക്സിലേറ്ററിൽ നിന്ന് കാൽ എടുത്ത്മാറ്റി ഹസാഡ് ലൈറ്റ് തെളിക്കണം. ശേഷം താഴ്ന്ന ഗിയറിലേക്ക് മാറ്റി വണ്ടിയുടെ വേഗത കുറക്കണം. വണ്ടി തെന്നി മറിയാൻ സാധ്യതയുള്ളതിനാൽ ഒരിക്കലും എൻജിൻ ഓഫാക്കാൻ ശ്രമിക്കരുത്. ശ്രദ്ധയോടെ എമർജൻസി ബ്രേക്ക് അമർത്താൻ ശ്രമിക്കുക. വണ്ടി നിയന്ത്രണവിധേയമാക്കി നിർത്താൻ സാധിക്കുന്ന ഒരു സ്ഥലം കണ്ടെത്തുകയാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.