ഉപതെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്ന തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഭീഷ്മപർവം സിനിമയിലെ 'ചാമ്പിക്കോ' വിഡിയോയുമായി യു.ഡി.എഫ് സ്ഥാനാർഥി. വനിത പ്രവർത്തകർക്കൊപ്പമുള്ള ഉമ തോമസിന്‍റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
വാശിയേറിയ തെരഞ്ഞെടുപ്പിൽ വളരെ പ്രാധാന്യമുള്ള പ്രചാരണ മാർഗമായാണ് വൈറൽ വിഡിയോകളെയും സമൂഹ മാധ്യമങ്ങളെയും കണക്കാക്കുന്നത്. സ്ഥാനാർഥിയെ വോട്ടർമാർക്കിടയിൽ കൂടുതൽ പരിചയപ്പെടുത്തുന്നതിന് ഇത്തരം വിഡിയോകൾ ഏറെ ഗുണകരമാണ്.
മമ്മൂട്ടി നായകനായ ഭീഷ്മപർവം സിനിമയിലെ 'ചാമ്പിക്കോ' വിഡിയോ വൈറലായതിന് പിന്നാലെ രാഷ്ട്രീയക്കാരും വിവിധ സ്ഥാപനങ്ങളും പൊതുജനങ്ങളും വരെ ഇത്തരം വിഡിയോയുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.